അനധികൃത സ്വത്ത് സമ്പാദനം: വി.എസ് ശിവകുമാറിന് നാലാം തവണയും ഇ.ഡി നോട്ടീസ്

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വി.എസ് ശിവകുമാറിന് വീണ്ടും എന്‍ഫോ‍ഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു.  ഇത് നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ വി.എസ് ശിവകുമാറിന് ഇ.ഡി നോട്ടീസ് നൽകുന്നത്. തിങ്കളാ‍ഴ്ച രാവിലെ 11 ന് ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്.

വി.എസ് ശിവകുമാറിനെതിരെ ഏറെ നാളായി ഇ.ഡി അന്വേഷണം നടത്തുന്നുണ്ട്. വിജിലൻസും പരിശോധന നടത്തിയിരുന്നു. ഏപ്രിൽ മുതൽ ഇ.ഡി സംഘം വി.എസ് ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരത്തെ ചില ആശുപത്രി ഇടപാടുകളടക്കം ഇ.ഡി അന്വേഷണ പരിധിയിലുണ്ട്. മുൻപ് ഇ.ഡി നോട്ടീസ് നൽകിയപ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ഘട്ടത്തിൽ അന്വേഷണ സംഘം  തീയതി മാറ്റിയതാണെന്നാണ്  അദ്ദേഹം പ്രതികരണം.  അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും ശിവകുമാര്‍ ക‍ഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News