ജോലിക്ക് ഭൂമി അഴിമതി ആരോപണം; തേജസ്വി യാദവിനെ ഇഡി ചോദ്യം ചെയ്യുന്നു

ജോലിക്ക് ഭൂമി അഴിമതിയാരോപണകേസില്‍ ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ഇഡി ചോദ്യം ചെയ്യുന്നു. പട്‌നയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. അതിനിടെ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഇഡിക്ക് കത്തയച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടയാനുള്ള രാഷ്ട്രീയ നീക്കമാണ് ഇഡി നടത്തുന്നതെന്ന് ഹേമന്ത് സോറന്‍ ആരോപിച്ചു.

Also Read; കേന്ദ്രത്തിന്റേത് വിഭജനത്തിനുള്ള നീക്കം; പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ത്യാ സഖ്യ നേതാക്കളെ ലക്ഷ്യമിട്ട് ഇഡിയുടെ നീക്കങ്ങള്‍ ശക്തമാക്കി ബിജെപി. ബിഹാറില്‍ നിതീഷ് കുമാറും ജെഡിയുവും എന്‍ഡിഎ പാളയത്തിലെത്തിയതിന് പിന്നാലെയായിരുന്നു സംസ്ഥാനത്തെ പ്രബല പ്രതിപക്ഷ കക്ഷിയായ ആര്‍ജെഡി നേതാക്കളെ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ലാലു പ്രസാദ് യാദവിനെ ഇന്നലെ 9 മണിക്കൂറാണ് ചോദ്യം ചെയ്തത്. ലാലു പ്രസാദ് യാദവിന്റെ മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ഇന്ന് ഇഡിക്ക് മുമ്പാകെ ഹാജരായി. തേജസ്വി യാദവിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഇന്ത്യാ സഖ്യ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് ആര്‍ജെഡി ആരോപിച്ചു.

പട്‌നയിലെ ഇഡി ഓഫീസിന് പുറത്ത് ആര്‍ജെഡി നേതാക്കള്‍ തടിച്ചുകൂടിയിട്ടുണ്ട്. അതിനിടെ ഭൂമിതട്ടിപ്പ് കേസ് ആരോപണത്തില്‍ ജാര്‍ഖണ്ഡ് മുക്ത മോര്‍ച്ച നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെയും ഇഡി വിളിപ്പിച്ചിട്ടുണ്ട് എന്നാല്‍ നാളെ ഹാജരാകാനാകില്ലെന്ന് സോറന്‍ ഇഡിയെ അറിയിച്ചു. ഫെബ്രുവരി 2ന് നിയമസഭാ സമ്മേളനം ചേരുകയാണ്. ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാനുണ്ടെന്ന് സോറന്‍ രേഖാമൂലം അറിയിച്ചു. ഇഡിയുടെ സമന്‍സ് രാഷ്ട്രീയപ്രേരിതമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടയാനുള്ള നീക്കമാണെന്നും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ആരോപിച്ചു.

Also Read; ഇഡി സമൻസ് രാഷ്ട്രീയപ്രേരിതം; ഇഡിക്ക് കത്തയച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ

കഴിഞ്ഞ ദിവസം ദില്ലിയിലെ സോറന്റെ വസതിയില്‍ ഇഡി പരിശോധന നടത്തിയിരുന്നു. രണ്ട് ആഡംബര കാറുകളും 36 ലക്ഷം രൂപയും പിടിച്ചെടുത്തതായി ഇഡി അറിയിച്ചു. ഹേമന്ത് സോറനെ കാണാനില്ലെന്നാണ് ഇഡിയുടെ വെളിപ്പെടുത്തല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കെ, നില്‍ക്കെ ബിജെപി ഇതര സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ ഇന്ത്യാനിര നേതാക്കള്‍ക്കെതിരെ ചോദ്യം ചെയ്യലും പരിശോധനയും വീണ്ടും സജീവമാക്കുകയാണ് ഇഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News