കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം; ഛത്തീസ്ഗഡിൽ കോൺഗ്രസ് എംഎൽഎയുടെയും മകൻ്റെയും വസതിയിൽ ഇഡി റെയ്ഡ്

ഛത്തീസ്ഗഢിലെ കോൺഗ്രസ് എംഎൽഎയും മുൻ എക്സൈസ് മന്ത്രിയുമായ കവാസി ലഖ്മയുടെയും മകൻ്റെയും വസതിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. സംസ്ഥാനത്ത് നടന്ന മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൻ്റെ ഭാഗമായായിരുന്നു റെയ്‌ഡ്‌.

റായ്പൂരിലെ ലഖ്മയുടെ വസതിയും സുക്മ ജില്ലയിലെ മകൻ ഹരീഷ് ലഖ്മയുടെ വസതിയും ഉൾപ്പെടെ ഏഴ് സ്ഥലങ്ങളാണ്‌ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരം ഇഡി പരിശോധിച്ചത്‌. എന്നാൽ, ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ് റെയ്ഡുകളെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടി നേതാക്കളെ ദ്രോഹിക്കാനുള്ള ശ്രമമാണ് ഇതിനു പുറകിലെന്നും കോൺഗ്രസ് ആരോപിച്ചു.

ALSO READ: മഞ്ഞടിഞ്ഞ റോഡിൽ അപകടക്കെണിയൊരുക്കി മണാലി, തുടർക്കഥയായി അപകടങ്ങൾ

മുൻ കോൺഗ്രസ് സർക്കാരിൽ എക്സൈസ് മന്ത്രിയായിരുന്നു ലഖ്മ. കോണ്ട നിയമസഭാ സീറ്റിൽ നിന്ന് ആറ് തവണയാണ് ലഖ്മ എംഎൽഎയായത്. 2019-22 കാലഘട്ടത്തിൽ അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിൻ്റെ സർക്കാരിൻ്റെ സമയത്താണ്‌ മദ്യം കുംഭകോണം നടന്നതെന്ന് ഇഡി പറഞ്ഞു.

എന്നാൽ, സംസ്ഥാനത്ത് നഗര, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ബിജെപി കേന്ദ്ര ഏജൻസികൾ ദുരുപയോഗം ചെയ്യുകയാണെന്ന് സംഭവത്തിൽ ഛത്തീസ്ഗഢ് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിഭാഗം പ്രസിഡൻ്റ് സുശീൽ ആനന്ദ് ശുക്ല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News