ഷാജൻ സ്‌കറിയക്ക്‌ വീണ്ടും ഇ ഡി കുരുക്ക്

‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയക്ക്‌ വീണ്ടും നോട്ടീസ്‌ അയക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതുസംബന്ധിച്ച്‌ ഇഡി ഉദ്യോഗസ്ഥർ പ്രാഥമികചർച്ച നടത്തി. ഒരാഴ്‌ചയ്‌ക്കകം നോട്ടീസ്‌ അയക്കാനുള്ള ഒരുക്കത്തിലാണ്‌ ഇഡി. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരം (ഫെമ) കൊച്ചി ഇഡി ഓഫീസിൽ ഹാജരാകാൻ ജൂൺ 29ന്‌ ഷാജൻ സ്‌കറിയക്ക്‌ ഇഡി നോട്ടീസ്‌ അയച്ചിരുന്നു. കോട്ടയത്തെ വീട്ടിലെ വിലാസത്തിലാണ് അയച്ചത്‌. എന്നാൽ, വ്യാജവാർത്തയിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിൽ പൊലീസ്‌ കേസെടുത്തതോടെ ഒളിവിലായിരുന്ന ഷാജൻ ഹാജരായില്ല.

Also Read: ഷാജൻ സ്കറിയ ബംഗളുരു എയർപ്പോർട്ടിൽ; “സുകുമാരക്കുറുപ്പ്‌ കൊച്ചിയിലേക്ക്‌” എന്ന് കുറിച്ചുകൊണ്ട് പി വി അൻവർ എം എൽ എ

ഷാജന്റെ സ്വത്തുക്കളുടെ 10 വർഷത്തെ ആദായനികുതി അടച്ചതിന്റെയും ഇത്രയും കാലത്തെ ബാലൻസ് ഷീറ്റുംസഹിതം ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടത്. ഷാജന്റെ പേരിൽ കേസുണ്ടെന്ന്‌ അസിസ്റ്റന്റ് ഡയറക്ടർ എസ് ജി കവിത്കർ നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. ഷാജന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്ഥാവരജംഗമ വസ്തുക്കളുടെ വിശദവിവരങ്ങൾക്കൊപ്പം വിറ്റുപോയവയുടെയും വിവരങ്ങൾ ഹാജരാക്കണം. ഷാജന് ഓഹരിപങ്കാളിത്തമുള്ള, രാജ്യത്തെയും വിദേശത്തെയും കമ്പനികൾ,സ്ഥാപനങ്ങൾ എന്നിവയുടെ 10 വർഷത്തെ ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റും ഹാജരാക്കണമെന്ന്‌ നോട്ടീസിലുണ്ട്‌.

ഏതുരീതിയിലുള്ള ഓഹരിപങ്കാളിത്തമാണെന്നും വ്യക്തിപരമായ ഓഹരിയുടെ രൂപയിലുള്ള മൂല്യവും വിശദമാക്കാനും ഇഡി നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. ഈ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും 10 വർഷത്തെ ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റുകളും ഇന്ത്യക്ക്‌ അകത്തേക്കും പുറത്തേക്കുമുള്ള പണമിടപാടുകളുടെ രേഖകളും ഇതോടൊപ്പം ഹാജരാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News