ഷിരൂർ തെരച്ചിൽ; ഒരു ലോറിയുടെ എഞ്ചിൻ ഭാഗം കണ്ടെത്തി

Shiroor

ഷിരൂരിൽ ഒരു ലോറിയുടെ എഞ്ചിൻ ഭാഗം കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളായി ഈശ്വർ മൽപേയും സംഘവും നടത്തിവരുന്ന തെരച്ചിലിന്റെ ഭാഗമായി സ്കൂട്ടറും മരക്കഷ്ണങ്ങളും കണ്ടെത്തിയിരുന്നു. ഇന്നലെ മുതൽ ഡ്രെഡ്ജർ എത്തിച്ച് തെരച്ചിൽ നടത്തി വരികയാണ്. സാങ്കേതിക വിദഗ്ധരുടെ സഹായം തേടാതെ ഏത് ലോറിയുടെ ലോഹഭാഗമാണെന്ന് കണ്ടെത്താൻ കഴിയില്ല. രാവിലെ മുതൽ ഡ്രെഡ്ജറിനൊപ്പം തന്നെ ഡൈവർമാർ തെരച്ചിൽ നടത്തുകയാണ്.

Also Read: പി വി അൻവറിനെ ചൊല്ലി ലീഗിൽ ഭിന്നത; ചർച്ചയായി നിലമ്പൂർ മണ്ഡലം പ്രസിഡൻറ് ഇക്ബാൽ മുണ്ടേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇപ്പോൾ എഞ്ചിൻ കണ്ടെത്തിയ അതെ ഭാഗത്ത് നിന്നാണ് ഇന്നലെ മരത്തടികൾ കണ്ടെത്തിയത്. കണ്ടെത്തിയ മരത്തടികൾ അർജുന്റെ ലോറിയിലുണ്ടായിരുന്ന മരത്തടികൾ തന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് ഇപ്പോൾ എഞ്ചിൻ ഭാഗം പുറത്തെടുത്തത്. എന്നാൽ ഇപ്പോൾ കിട്ടിയ എഞ്ചിൻ ഭാഗം ഒരു ടാറ്റ ലോറിയുടേതാണെന്നും അർജുന്റെ ലോറിയുടേതല്ലെന്നുമാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News