വ്യാജ ഓണ്‍ലൈൻ ട്രേഡിംഗ് ആപ്പ്; ഐടി എഞ്ചിനീയര്‍ക്ക് ഒരു മാസത്തിനിടെ നഷ്ടമായത് 6 കോടി രൂപ

SCAM

തിരുവനന്തപുരത്ത് വ്യാജ ഓണ്‍ലൈൻ ട്രേഡിംഗ് ആപ്പ് വ‍ഴി ഐടി എഞ്ചിനീയര്‍ക്ക് ഒരു മാസത്തിനിടെ നഷ്ടമായത് 6 കോടി രൂപ. സ്ഥിരമായി ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്തിരുന്ന ആളെ വാട്സ്ആപിലൂടെ വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച ശേഷം വിവിധ ഗ്രൂപ്പുകളില്‍ ചേര്‍ത്ത്, വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്യിപ്പിച്ചു. പിന്നീട് പല കമ്പനികളുടെ ട്രേഡിങ്ങിനായി വിവിധ പേരിലുളള അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിനു രൂപ തട്ടിപ്പ് സംഘം പരാതിക്കാരനെ കൊണ്ട് നിക്ഷേപിപ്പിക്കുകയും ചെയ്തു. വന്‍തുകകള്‍ ലാഭം കിട്ടിയതായി വിശ്വസിപ്പിച്ചായിരുന്നു സംഘത്തിന്‍റെ തട്ടിപ്പ്. പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ലാഭത്തിന്റെ 20 ശതമാനം തുക വീണ്ടും നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് സൈബർ പൊലീസിൽ പരാതി നൽകുന്നത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ; ഉന്നതതല സമിതി രൂപീകരിച്ചു

NEWS SUMMERY: IT engineer lost Rs 6 crore in one month through fake online trading app

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News