നീറ്റ് ചോദ്യ പേപ്പര്‍ കവര്‍ന്ന് എഞ്ചിനീയര്‍; ഒടുവില്‍ സിബിഐയുടെ വലയില്‍

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി(എന്‍ടിഎ)യുടെ ട്രങ്കില്‍ നിന്നും നീറ്റ് ചോദ്യപേപ്പര്‍ മോഷ്ടിച്ചയാള്‍ സിബിഐയുടെ പിടിയില്‍. ബിഹാറിലെ ഹാസാരിബാഗില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. എഞ്ചിനീയറായ പങ്കജ് കുമാര്‍ പാട്‌നയില്‍ നിന്നും ഇയാളുടെ സഹായി രാജു സിംഗ് ജംഷഡ്പൂരില്‍ നിന്നുമാണ് പിടിയിലായത്.

ALSO READ:  ‘മഴ മുറുകുന്നു’, സുരക്ഷ കണക്കിലെടുത്ത് പാലക്കാടിന് പുറമെ മൂന്ന് ജില്ലകളിൽ കൂടി അവധി പ്രഖ്യാപിച്ചു

2017ല്‍ ജംഷഡ്പൂര്‍ എന്‍ഐടിയില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് പാസായ ആളാണ് പങ്കജ് കുമാര്‍. ഇയാളുടെ കൂട്ടാളി രാജുവാണ് ചോദ്യപേപ്പര്‍ വിതരണം ചെയ്തത്. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ന്നത് ഹസാരിബാഗില്‍ നിന്നാണെന്ന് സിബിഐ നേരെ മനസിലാക്കിയതോടെ ഇവിടെ സിബിഐ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. രണ്ട് സെറ്റ് ചോദ്യപേപ്പറിന്റൈ സീലുകള്‍ പൊട്ടിയത് ശ്രദ്ധയില്‍പ്പെട്ടിട്ടും സ്‌കൂള്‍ അധികൃതര്‍ മൗനം പാലിക്കുകയായിരുന്നു.

എസ്ബിഐ ഹസാരിബാഗില്‍ നിന്നും ഒമ്പത് സെറ്റ് ചോദ്യപേപ്പറുകളാണ് വിവിധ പരീക്ഷ സെന്ററുകളിലേക്ക് കൊണ്ടുപോയത്. ഒയാസിസ് സ്‌കൂളിലെത്തിയ ചോദ്യപേപ്പര്‍ സെറ്റിന്റെ സീല്‍ പൊട്ടിയിരുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാട്‌നയിലുള്ള ലേണ്‍ ആന്‍ഡ് പ്ലേ സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ ചില പേപ്പറുകള്‍ കത്തിച്ചതായി കണ്ടെത്തി. ഇതിലുള്ള കോഡും ഒയാസിസ് സ്‌കൂളിലുണ്ടായിരുന്ന ചോദ്യപേപ്പറിന്റെ കോഡും ഒന്നാണെന്നും എന്‍ടിഎ വെളിപ്പെടുത്തുകയും ചെയ്തു.

ALSO READ: ഒരിക്കലും അവന്‍ വീട്ടിലേക്ക് തിരികെ വരില്ല… ധീരജവാന്‍ ധാപ്പാ ഇനി ഓര്‍മകളില്‍

ഒയാസിസ് സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ഡോ. എഹ്‌സാനുള്‍ ഹഖു തന്നെയാണ് ജില്ലയിലെ നീറ്റ് യുജി പരീക്ഷ കോ -ഓഡിനേറ്റര്‍. മാത്രമല്ല വൈസ് പ്രിന്‍സിപ്പാള്‍ ഇംതിയാസ് ആലമാണ് സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ എന്നതും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News