തൃശൂരിൽ വ്യായാമം ചെയ്യുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ കൊടുങ്ങല്ലൂരിൽ വ്യായാമം ചെയ്യുന്നതിനിടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. മേത്തല കൈതക്കാട്ട് വീട്ടിൽ സനലിൻ്റെ മകൻ 20 വയസുള്ള സമൽ കൃഷ്ണയാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടയിൽ സമൽ കൃഷ്ണ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാല്യങ്കര എസ്.എൻ.എം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് സമൽ കൃഷ്ണ. സൗമ്യയാണ് മാതാവ്. സേതുലക്ഷ്മി സഹോദരിയാണ്.

Also Read: ശമ്പളവും പെൻഷനും മുടക്കമില്ലാതെ നൽകും; കെഎസ്ആർടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration