‘ഹലോ സായ് പല്ലവിയല്ലേ?..’ നിര്‍ത്താതെ കോളുകള്‍; കോടികൾ അമരന്റെ നിർമാതാക്കളോട് ആവശ്യപ്പെട്ട് വിദ്യാർത്ഥി

Amaran

അമരന്‍ സിനിമയുടെ നിർമാതാക്കൾക്ക് എതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ച് വിദ്യാര്‍ത്ഥി. സിനിമയിൽ വിദ്യാർഥിയുടെ ഫോൺ നമ്പർ ഉപയോ​ഗിച്ചതിനെതിരെയാണ് വക്കീല്‍ നോട്ടീസയച്ചത്. തന്റെ പേർസണൽ നമ്പർ ഉപോയോ​ഗിച്ചതിനാൽ നിരവധി കോളുകാളാണ് തന്റെ ഫോണിലേക്ക് വരുന്നതെന്ന് യുവാവ് പറഞ്ഞു.

എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയായ വി.വി. വാഗീശനാണ് നിര്‍മാതാക്കള്‍ക്ക് എതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. തുടര്‍ച്ചയായി കോളുകള്‍ വരുന്നതോടെ പഠിക്കാനോ ഉറങ്ങാനോ പറ്റുന്നില്ലെന്നും മാനസികമായ ബുദ്ധിമുട്ടുകൾ ഇത് കാരണം സൃഷ്ടിക്കപ്പടുന്നുണ്ടെന്നും ഇയാൾ പറഞ്ഞു.

Also Read: വില്ലന്‍ ധനുഷ് മാത്രമോ? ഷാരൂഖ് ഖാന്‍ വരെ അനുമതി നല്‍കി; ഒടുവില്‍ തെളിവുകളുമായി നയന്‍താര

സിനിമയില്‍ സായ് പല്ലവി അവതരിപ്പിച്ച ഇന്ദു റെബേക്ക വര്‍ഗീസിന്റേതായി കാണിക്കുന്ന ഫോണ്‍ നമ്പര്‍ തന്റേതാണ്. അമരന്‍ ഇറങ്ങിയ ശേഷം തന്റെ നമ്പറിലേക്ക് നിരന്തരമായി സായ് പല്ലവിയല്ലേ എന്ന് ചോദിച്ച് കോളുകള്‍ വരുന്നുണ്ടെന്നും അതോടെ തന്റെ സമാധാനം നഷ്ടപ്പെട്ടുവെന്നും വിദ്യാര്‍ത്ഥി പരാതിയിൽ പറയുന്നുണ്ട്. ഇതിന് നഷ്ടപരിഹാരമായി 1.1 കോടി രൂപയാണ് വാ​ഗീശൻ ആവശ്യപ്പെട്ടത്.

Also Read: എ ആര്‍ റഹ്‌മാന്റെ വേര്‍പിരിയലിന് ഗിറ്റാറിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ? ഒടുവില്‍ പ്രതികരിച്ച് സൈറയുടെ അഭിഭാഷക

രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത അമരനിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് സായ് പല്ലവിയും ശിവകാര്‍ത്തികേയനുമാണ്. കമല്‍ ഹാസന്റെ രാജ് കമലിന്റെ ബാനറിലാണ് അമരന്റെ നിര്‍മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News