കർണാടകയിൽ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ബംഗളുരു: കർണാടകയിൽ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി.  രണ്ടാം വര്‍ഷ ടെലികോം എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കി മൂന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കാനിരിക്കെയാണ് കുട്ടിയുടെ ആത്മഹത്യ.  തുംകൂര്‍ ജില്ലയിലുള്ള സിദ്ധാര്‍ത്ഥ  എഞ്ചിനീയറിങ് കോളേജിലാണ് സംഭവം. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് 20 കാരിയായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്.

ALSO READ: പൊലീസെത്തിയപ്പോൾ കരച്ചിലും നാടകവും; ഇടുക്കിയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയത് 26 മോഷണക്കേസുകളിൽ പ്രതി

എ‍ഴുതിയ പരീക്ഷകള്‍ പരാജയപ്പെട്ടതിന്‍റെ മനോവിഷമിത്തലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‍റെ നിഗമനം. സെമസ്റ്റര്‍ പരീക്ഷയില്‍ ആദ്യ തവണ തോറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി രണ്ടാമതും പരീക്ഷയെഴുതി. എന്നാല്‍ രണ്ടാം ശ്രമത്തിലും മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെടുകയായിരുന്നുവെന്ന് തുംകൂര്‍ പൊലീസ് സൂപ്രണ്ട് അശോക് കെ.വി പറഞ്ഞു. രണ്ട് തവണ പരീക്ഷയില്‍ തോറ്റതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

വ്യാഴാഴ്ച വൈകിട്ട് 3.30ഓടെയാണ് മുറിയിൽ ഒപ്പം താമസിച്ചിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഹോസ്റ്റല്‍ വാര്‍ഡനെ വിവരം അറിയിച്ചു. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ALSO READ:  26 വയസിനിടെ 22 കുട്ടികളുടെ അമ്മ; യുവതിയുടെ ആഗ്രഹം 105 കുട്ടികളുടെ അമ്മയാകണമെന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News