ഇന്ത്യക്കെതിരായ മുന്നാം ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ്ങിന് ഇറങ്ങും മുന്‍പേ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ്. പിച്ചിന് നടുവിലൂടെ ജഡേജയും അശ്വിനും ഓടിയതിനാണ് അഞ്ച് പെനാല്‍റ്റി റണ്‍സ് അമ്പയര്‍ അനുവദിച്ചത്. ഇതോടെ അഞ്ചിന് പൂജ്യം എന്ന നിലയിലാവും ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്.
ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ ബാറ്റിങ്ങിനിടെ രവീന്ദ്ര ജഡേജയും പിച്ചിന് നടുവിലൂടെ ഓടിയിരുന്നു. അപ്പോള്‍ അമ്പയര്‍ വാണിംഗ് നല്‍കിയെങ്കിലും റണ്‍സ് കൊടുത്തിരുന്നില്ല. രണ്ടാം ദിനം അശ്വിനും ഇത് തുടര്‍ന്നതോടെ അമ്പയര്‍ ഇംഗ്ലണ്ടിന് അഞ്ച് പെനാല്‍റ്റി റണ്‍സ് അനുവദിക്കുകയായിരുന്നു.
മത്സരത്തിന്റെ 102ാം ഓവറിലാണ് സംഭവം നടന്നത്. റെഹാന്‍ അഹമ്മദിന്റെ ബോളില്‍ അശ്വിന്‍ സിംഗിളിനായി ശ്രമിക്കുകയായിരുന്നു. പിച്ചിന് പുറത്തൂകൂടി ഓടുന്നതിന് പകരം നടുവിലൂടെ ഓടുകയായിരുന്നു. മെറില്‍ ബോള്‍ ക്രിക്കറ്റ് ക്ലബിന്റെ എംസിസി റൂള്‍ ബുക്കിലെ 41.14.1 സെഷനിലാണ് ഇത് സംബന്ധിച്ച് നിയമമുള്ളത്.
നേരത്തെയും ഇന്ത്യക്കെതിരെ ഇതുപോലെ പെനാല്‍റ്റി റണ്‍സ് അനുവദിച്ചിരുന്നു. 2016ല്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലായിരുന്നു ജഡേജ പിച്ചിന് നടുവിലൂടെ ഓടിയത്. രണ്ട് വട്ടമാണ് അന്ന് ജഡേജ പിഴവ് ആവര്‍ത്തിച്ചത്.
England’s innings will start from 5/0 after R Ashwin was penalized five runs by umpire Joel Wilson for running on the wicket. India had already received two warnings yesterday.#INDvENG pic.twitter.com/Ky00ut9SiN
— Circle of Cricket (@circleofcricket) February 16, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here