നെതർലൻഡിനെ തകർത്ത് ഫൈനലിലേക്ക് ഇംഗ്ലണ്ട്

നെതർലൻ‍ഡ്സിനെ തകർത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ജയിച്ചയത്. ഒലി വാറ്റ്കിൻസാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോൾ നേടിയത്. അതും 90–ാം മിനിറ്റിൽ. യൂറോ കപ്പിൽ ഇംഗ്ലണ്ട് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫൈനലിൽ എത്തുന്നത്. ഫൈനലിൽ ഇംഗ്ലണ്ട് സ്പെയിനെ നേരിടും.ഞായറാഴ്ച ആണ് ഫൈനൽ നടക്കുക.

also read: രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ജെന്‍ എഐ കോണ്‍ക്ലേവിന് ഇന്ന് തുടക്കം

ശക്തമായ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. ഏഴാം മിനിറ്റിൽ നെതർലൻഡ്സിനായി സാവി സിമോൺസ് ഗോൾ എത്തിച്ചപ്പോൾ ഇം​ഗ്ലണ്ടിനായി ഹാരി കെയ്ൻ (പെനാൽറ്റി (18)), പകരക്കാരനായി ഇറങ്ങിയ ഒലി വാറ്റ്കിൻസ് (90) എന്നിവരാണ് ഗോൾ നേടിയത്.

ഹാരി കെയ്നെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് വിഎആർ പരിശോധനകൾക്കു ശേഷം റഫറി ഇംഗ്ലണ്ടിന് പെനൽറ്റി അനുവദിച്ചു.കിക്കെടുത്ത കെയ്ൻ ലക്ഷ്യം തെറ്റാതെ ഇം​ഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ 90–ാം മിനിറ്റിൽ വാറ്റ്കിൻസ് ഇംഗ്ലണ്ടിനായി വിജയ ഗോൾ നേടി.കോൾ പാമർ നൽകിയ പാസിൽ നിന്നായിരുന്നു ഒലി വാറ്റ്കിൻസിന്റെ തകർപ്പൻ ഗോൾ.

also read: നഗരൂരിലെ യൂത്ത് കോൺഗ്രസ് ആക്രമണം; പ്രതികളെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News