ട്രിപ്പിള്‍ സെഞ്ചുറിയുമായി ഹാരി ബ്രൂക്ക് ഡബിള്‍ സെഞ്ചുറിയുമായി ജോ റൂട്ട് പാകിസ്ഥാനെതിരെ കൂറ്റന്‍ ലീഡുയർത്തി ഇംഗ്ലണ്ട്

Pakisthan vs England Test

മുള്‍ട്ടാന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാനെതിരെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് നേടി ഇം​ഗ്ലണ്ട്. ഹാരി ബ്രൂക്കിന്‍റെ ട്രിപ്പിള്‍ സെഞ്ചുറിയുടെയും ജോ റൂട്ടിന്‍റെ ഡബിള്‍ സെഞ്ചുറിയുടെയും കരുത്തിലാണ് ഇം​ഗ്ലണ്ട് 823 എന്ന കൂറ്റൻ സ്കോറിലെത്തിയത്. 267 റണ്‍സിന്‍റെ ലീഡുയർത്തിയാണ് ഒന്നാം ഇന്നിംഗ്സ് ഇം​ഗ്ലണ്ട് ഡിക്ലയര്‍ ചെയ്തത്. പാകിസ്ഥാൻ ഉയർത്തിയ 556 റണ്‍സ് എന്ന ലക്ഷ്യം മറികടക്കാനായി നാലാം ദിനം 492ന് മൂന്ന് എന്ന നിലയിൽ ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ഏഴിന് 823 നാണ് ഡിക്ലയര്‍ ചെയ്തത്.

Also Read: നോ ലുക്ക് ഷോട്ടിന് ശേഷം ഹാർദിക്കിന്റെ വക ബൗണ്ടറിലൈനരികിൽ നിന്നെടുത്ത പതിറ്റാണ്ടിലെ മികച്ച ക്യാച്ചും: വൈറലായി വീഡിയോ

റെക്കോ‍ർഡുകൾ പിറന്ന മത്സരത്തിൽ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ (ഡബ്ല്യുടിസി) 5000 റണ്‍സ് നേടുന്ന ആദ്യ താരമായി ജോ റൂട്ട്. 59 മത്സരങ്ങളില്‍ നിന്നാണ് റൂട്ട് ഈ നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിന്‍റെ ഏറ്റവും ഉയര്‍ന്ന ബാറ്റിംഗ് കൂട്ടുകെട്ടാണ് ഹാരി ബ്രൂക്കും ജോ റൂട്ടും പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് 454 റൺസ് അടിച്ചുകൂട്ടി. പാകിസ്ഥാനെതിരെ ഇം​ഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന ടീം ടോട്ടലും ഇതാണ്. കരിയറിലെ ആറാം ഡബിള്‍ സെഞ്ചുറി നേടിയ റൂട്ട് ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരമായി. അഞ്ച് ഡബിള്‍ സെഞ്ചുറികളുള്ള അലിസ്റ്റര്‍ കുക്കിനെയാണ് റൂട്ട് പിന്നിലാക്കിയത്.

Also Read: വിരമിക്കൽ പ്രഖ്യാപിച്ച് കളിമൺ കോർട്ടിലെ ചക്രവർത്തി റാഫേൽ നദാൽ

രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച പാകിസ്ഥാൻ 47 ന് 4 എന്ന നിലയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News