ക്രൈസ്റ്റ് ചര്‍ച്ച്: ഹാരി ബ്രൂക്കിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ മുന്നേറുന്ന ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍ രണ്ടാം ദിനം മുന്‍തൂക്കം നേടി. കളി നിര്‍ത്തുമ്പോള്‍ പുറത്താകാതെ 132 റണ്‍സ് നേടിയ ബ്രൂക്കിന്റെ മികവില്‍ ഇംഗ്ലണ്ട് അഞ്ചിന് 319 റണ്‍സ് എന്ന നിലയിലാണ്. നിലവില്‍ ന്യൂസിലാന്‍ഡിനേക്കാള്‍ 23 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട്. ന്യൂസിലാന്‍ഡ് ആദ്യ ഇന്നിങ്സില്‍ 348 റണ്‍സിന് പുറത്തായിരുന്നു.
ഹാരി ബ്രൂക്കിന്റെ തകര്‍പ്പന്‍ ഇന്നിങ്സാണ് ഇംഗ്ലണ്ടിന് കരുത്തേകിയത്. 163 പന്ത് നേരിട്ടാണ് ബ്രൂക്ക് 132 റണ്‍സ് നേടിയത്. പത്ത് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് ബ്രൂക്കിന്റെ ഇന്നിങ്സ്. ഈ മത്സരത്തോടെ ചില നേട്ടങ്ങളും ബ്രൂക്ക് മറികടന്നു. 36-ാമത്തെ ടെസ്റ്റ് ഇന്നിങ്സ് കളിക്കുന്ന ബ്രൂക്ക് 2000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടു. കൂടാതെ വിദേശ പിച്ചിലെ ടെസ്റ്റ് ബാറ്റിങ് ശരാശരിയില്‍ ഹാരി ബ്രൂക്ക് ഇതിഹാസതാരം ഡോണ്‍ ബ്രാഡ്മാന് പിന്നില്‍ രണ്ടാമനായി. 93 ആണ് ബ്രൂക്കിന്റെ ബാറ്റിങ് ശരാശരി. ബ്രാഡ്മാന്റേത് 102.8 ആണ്.
Read Also: യാന്‍സന്റെ ലങ്കാദഹനം; 50 പോലും തികയ്ക്കാനാകാതെ സന്ദര്‍ശകര്‍
അതേസമയം ഇന്നിങ്സില്‍ നാല് അവസരങ്ങള്‍ ബ്രൂക്ക് ന്യൂസിലാന്‍ഡിന് നല്‍കിയിരുന്നു. വ്യക്തിഗത സ്‌കോര്‍ 18, 41, 70, 106 എന്നീ നിലകളില്‍ നില്‍ക്കുമ്പോഴാണ് ബ്രൂക്ക് ലൈഫ് നല്‍കിയത്. നാലിന് 71 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ ബ്രൂക്കിന്റെ ഇന്നിങ്സാണ് 300 കടത്താന്‍ സഹായിച്ചത്.
Read Also: ബൗണ്ടറി നേടിയയുടനെ നെഞ്ചുവേദന; പവലിയനിലേക്ക് നടക്കുന്നതിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു
അഞ്ചാം വിക്കറ്റില്‍ ബ്രൂക്ക് ഒല്ലി പോപ്പുമായി ചേര്‍ന്ന് 151 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത് മത്സരത്തില്‍ നിര്‍ണായകമായി. ആറാം നമ്പരില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ബ്രൂക്ക് 77 റണ്‍സ് നേടി. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 37 റണ്‍സോടെ ക്രീസിലുള്ള നായകന്‍ ബെന്‍ സ്റ്റോക്ക്‌സ് ആണ് ബ്രൂക്കിന് കൂട്ടായുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here