ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമാണ് ടിക് ടോക്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിലക്കിയ ഈ ആപ്പിനെ ഇംഗ്ലണ്ടും തടയിടാനൊരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഔദ്യോഗിക ഫോണുകളില്‍ ടിക് ടോക് വിലക്കാനാണ് ഇംഗ്ലണ്ടിന്റെ തീരുമാനം.
ദേശീയ സൈബര്‍ സുരക്ഷാ വിഭാഗത്തിന്‍റെ ഉപദേശപ്രകാരമാണ് തീരുമാനമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആപ്പിനെ പൂര്‍ണമായി നിരോധിക്കുന്നില്ലെന്നും ഔദ്യോഗിക ഫോണുകളില്‍ വിലക്കുകയാണെന്നും ഇംഗ്ലണ്ടിന്‍റെ സുരക്ഷാ വിഭാഗം മന്ത്രി ടോം ടുജെന്‍ഡറ്റ് വിശദമാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതലാളുകൾ ഉപയോഗിക്കുന്ന സമൂഹമാധ്യമങ്ങളിൽഅഞ്ചാം സ്ഥാനത്താണ് ടിക് ടോക് ഉള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here