‘ഞാനെന്റെ ടെസ്റ്റ് കരിയറില്‍ ഇത്രത്തോളം സിക്സ് അടിച്ചിട്ടില്ല’; യശസ്വി ജയ്‌സ്വാളിനെ അഭിനന്ദിച്ച് ഇംഗ്ലീഷ് താരം

രാജ്‌കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഡബിള്‍ സെഞ്ചുറിയു അടിച്ചെടുത്ത ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ അഭിനന്ദിച്ച് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം അലിസ്റ്റര്‍ കുക്ക്. യശസ്വിയുടെ സിക്‌സ് പറത്താനുള്ള കഴിവ് വാക്കുകള്‍ക്ക് അതീതമെന്നാണ് കുക്ക് പറയുന്നത്.

ഞാനെന്റെ ടെസ്റ്റ് കരിയറില്‍ അടിച്ചതിനെക്കാളും സിക്‌സുകളാണ് യശസ്വി രാജ്‌കോട്ടില്‍ ഒറ്റ ഇന്നിംഗ്‌സില്‍ അടിച്ചത്. യശസ്വിയുടെ സിക്‌സ് പറത്താനുള്ള കഴിവ് അപാരം തന്നെയെന്ന് അലിസ്റ്റര്‍ കുക്ക് പറഞ്ഞു. രണ്ടാമത്തെ ഡബിള്‍ സെഞ്ചുറി നേടിയ ജയ്‌സ്വാള്‍ ഇതുവരെ 22 സിക്‌സുകളാണ് പറത്തിയത്. 2019ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 19 സിക്‌സുകള്‍ അടിച്ച രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് യശസ്വി ഇന്ന് തകര്‍ത്തത്.

Also Read: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ജസ്പ്രിത് ബുംറ കളിച്ചേക്കില്ല

രാജ്‌കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 434 റണ്‍സിന്റെ റെക്കോര്‍ഡ് ജയം സ്വന്തമാക്കി പരമ്പരയില്‍ 2-1ന് മുന്നിലെത്തിയിരുന്നു. 214 റണ്‍സുമായി പുറത്താകാതെ നിന്ന യശസ്വി ജയ്‌സ്വാളാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News