പണിമുടക്കി ഡോക്ടർമാര്‍; 
ഇംഗ്ലണ്ട് ആരോഗ്യമേഖല നിശ്ചലമായി

ലണ്ടനിൽ മുതിർന്ന ഡോക്ടർമാർക്കൊപ്പം ജൂനിയർ ഡോക്ടർമാർ കൂടി പണിമുടക്കിയതോടെ ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ മേഖല സ്തംഭിച്ചു. ആദ്യമായാണ്‌ ജൂനിയർ, സീനിയർ ഡോക്ടർമാർ സംയുക്തമായി പണിമുടക്കുന്നത്‌. പതിനായിരക്കണക്കിന്‌ ജൂനിയർ ഡോക്ടർമാർ ബുധനാഴ്ച ജോലി ബഹിഷ്കരിച്ചു. ഡിസംബറിനുശേഷം ജൂനിയർ ഡോക്ടർമാരുടെ ആറാമത്തെയും കൺസൾട്ടന്റുമാരുടെ മൂന്നാമത്തെയും തൊഴിൽബഹിഷ്കരണമാണ്‌ ഇത്‌.

Also read:സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരായ സൈബര്‍ അധിക്ഷേപം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രതി അറസ്റ്റില്‍

35 ശതമാനം വേതന വർധന, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കുകയും സർക്കാർ ആരോഗ്യ മേഖലയിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ്‌ ഡോക്ടർമാർ സമരം ചെയ്തത്‌. നാമമാത്ര വർധനയെന്ന സർക്കാർ നിർദേശം ആരോഗ്യപ്രവർത്തകർ അംഗീകരിച്ചിട്ടില്ല. ഇനി ചർച്ചയില്ലെന്നാണ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News