ആഷസ് ടെസ്റ്റ്; ഓസ്‌ട്രേലിയക്കെതിരെ ഇഗ്ലണ്ടിന് ജയം

ആഷസ് ടെസ്റ്റിലെ അവസാനമത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇഗ്ലണ്ടിന് ജയം. 49 റണ്‍സിനാണ് ഇഗ്ലണ്ട് ജയം സ്വന്തമാക്കിയത്.ഇതോടെ ആഷസ് ടെസ്റ്റ് പരമ്പര 2-2 ന് സമനിലയില്‍ കലാശിച്ചു. അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ആവേശകരമായ ജയം സ്വന്തമാക്കിയതോടെ പരമ്പര 2-2 ന്റെ സമനിലയില്‍ കലാശിച്ചു. പരമ്പര സമനിലയിലായതോടെ ആഷസ് കിരീടം ഓസീസ് നിലനിര്‍ത്തി.

Also Read: കളിമണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ 17 വയസുകാരനെ കാണാതായി

രണ്ടാം ഇന്നിങ്സില്‍ 384 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയയുടെ ഇന്നിംഗ്‌സ് 334 റണ്‍സിന് അവസാനിക്കുകയായിരുന്നു. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 49 റണ്‍സിനാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. അഞ്ചാം ദിവസത്തെ അവസാന സെഷനില്‍ അപ്രതീക്ഷിതമായി കളിമാറ്റിയാണ് ഇംഗ്ലണ്ട് ജയം പിടിച്ചെടുത്തത്. നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മോയിന്‍ അലിയുമാണ് ഇംഗ്ലണ്ടിനായി ജയമൊരുക്കിയത്.

Also Read: ഇതര സംസ്ഥാന തൊഴിലാളികളുടെ രെജിസ്ട്രേഷൻ, സർക്കാർ നടപടി തുടങ്ങിയെന്ന് മന്ത്രി പി രാജീവ്

അതേസമയം വിരമിക്കല്‍ മത്സരം കളിക്കുന്ന സ്റ്റുവര്‍ട്ട് ബ്രോഡിന് ജയത്തോടെ ഉചിതമായ യാത്രയയപ്പ് നല്‍കാനും ഇംഗ്ലണ്ടിനായി. രണ്ട് വിക്കറ്റുമായി ബ്രോഡ് വിടവാങ്ങല്‍ മത്സരം അവിസ്മരണീയമാക്കി. ഓസ്‌ട്രേലിയന്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇഗ്ലണ്ട് ബൗളര്‍ ക്രിസ് വോക്‌സ് പ്ലേയര്‍ ഓഫ് ദ മാച്ചുമായി തെരഞ്ഞെടുക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News