ഹീലിയും ഗാര്‍ഡ്‌നറും തീക്കാറ്റായി; ഇംഗ്ലീഷ് വനിതകളെ തകര്‍ത്ത് കങ്കാരുക്കള്‍

ash-gardner-ausw-vs-engw

അര്‍ധ സെഞ്ചുറിയോടെ ക്യാപ്റ്റന്‍ അലിസ ഹീലിയും മധ്യനിരയില്‍ ആഷ്‌ലീഗ് ഗാര്‍ഡ്‌നറും തീക്കാറ്റായതോടെ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയന്‍ വനിതകള്‍. 67 ബോള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റിനാണ് കങ്കാരുക്കളുടെ ജയം. ടീമിനെ വിജയത്തിലേക്കെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഗാര്‍ഡ്‌നര്‍ ആണ് കളിയിലെ താരം.

44 ബോളില്‍ പുറത്താകാതെ 42 റണ്‍സും 19 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും രണ്ട് ക്യാച്ചുകളും എടുത്താണ് ഗാര്‍ഡ്‌നര്‍ മിന്നിത്തിളങ്ങിയത്. ഹീലി 70 റണ്‍സെടുത്തു. 28 റണ്‍സെടുത്ത ബെത് മൂണിയാണ് മറ്റൊരു മികച്ച താരം. കിം ഗാര്‍ത്ത്, അന്നാബെല്‍ സതര്‍ലാന്‍ഡ്, അലാന കിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ഡാര്‍സി ബ്രൗണിനാണ് ഒരു വിക്കറ്റ്.

Read Also: രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിങ്; ടീമില്‍ മാറ്റമില്ല, ലക്ഷ്യം പരമ്പര

ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് ആണ് ടോപ്‌സ്‌കോറര്‍. ഡാനി വിയറ്റ് ഹോഡ്ജ് 38 റണ്‍സെടുത്തു. ബോളിങ് നിരയില്‍ ലോറന്‍ ഫയലര്‍, സോഫി എക്ലെസ്റ്റോണ്‍ എന്നിവര്‍ രണ്ട് വീതവും ലോറന്‍ ബെല്‍, ചാര്‍ലി ഡീന്‍ എന്നിവര്‍ ഒന്നുവീതവും വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 43.1 ഓവറില്‍ 204 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഓസീസ് 38.5 ഓവറില്‍ 206 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News