ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

ഇംഗ്ലീഷ് കൗണ്ടി ക്ലബായ വോര്‍സെസ്റ്റര്‍ഷയറിന്റെ താരം അന്തരിച്ചു. പ്രായമുള്ള സ്പിന്‍ ബൗളര്‍ ജോഷ് ബേക്കറാണ്(20) മരിച്ചത്. വോര്‍സെസ്റ്റര്‍ഷയര്‍ ക്രിക്കറ്റ് ക്ലബ് ആണ് വിയോഗ വാര്‍ത്ത ലോകത്തെ അറിയിച്ചത്. എന്നാല്‍ മരണകാരണം ക്ലബ് വെളിപ്പെടുത്തിയിട്ടില്ല.

ഇടംകൈയ്യന്‍ സ്പിന്നറായ ബേക്കര്‍ 2021ലാണ് ക്ലബ്ബിനായി തന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റം നടത്തിയത്. ഈ സീസണില്‍ രണ്ട് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ അദ്ദേഹം ടീമില്‍ ഇടംനേടി. ഏപ്രിലില്‍ കിഡര്‍മിന്‍സ്റ്ററില്‍ ഡര്‍ഹാമിനെതിരെയാണ് അവസാനമായി കളിച്ചത്. എല്ലാ ഫോര്‍മാറ്റുകളിലുമായി 47 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 70 വിക്കറ്റുകളും നേടി.

Also Read:  ഉഷ്ണ തരംഗം; സംസ്ഥാനത്ത് കൊടും ചൂട് തുടരും, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ജോഷിന്റെ വിയോഗവാര്‍ത്തയില്‍ വോര്‍സെസ്റ്റര്‍ഷെയറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആഷ്ലി ജൈല്‍സ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ‘ജോഷിന്റെ വിയോഗവാര്‍ത്ത ഞങ്ങളെയെല്ലാം തകര്‍ത്തുകളഞ്ഞു. ജോഷ് ഒരു സഹതാരം എന്നതിലുപരിയായിരുന്നു. അദ്ദേഹം ഞങ്ങളുടെ ക്രിക്കറ്റ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു.ഞങ്ങള്‍ എല്ലാവരും അവനെ ഭയങ്കരമായി മിസ്സ് ചെയ്യും. ഞങ്ങളുടെ എല്ലാ സ്നേഹവും പ്രാര്‍ത്ഥനകളും ജോഷിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി പോകുന്നു.’- ജൈല്‍സിന്റെ വാക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News