സ്വത്തിന്റെ പകുതി വേണമെന്ന് ഭാര്യ … വേര്‍പിരിയലിന്റെ വക്കിലെത്തി ഇംഗ്ലീഷ് ഫുട്‌ബോളര്‍ കൈല്‍ വാക്കറും ആനി കില്‍നറും

ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം കൈല്‍ വാക്കറിനോട് മുന്നൂറു കോടിയിലേറെയുള്ള സ്വത്തിന്റെ പകുതി വേണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണ് ഭാര്യ ആനി കില്‍നര്‍. വിവാഹമോചനം ആവശ്യപ്പെട്ട് ആനി കില്‍നര്‍ അപേക്ഷ നല്‍കിയതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. തനിക്കും മക്കള്‍ക്കും ജീവിക്കാന്‍ സ്വത്തിന്റെ പകുതി വേണമെന്നാണ് ആനിയുടെ ആവശ്യം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് നാലു മക്കളാണുള്ളത്.

ALSO READ:  വീട്ടിൽ ചോറ് ബാക്കി വരാറുണ്ടോ? എങ്കിൽ ഇനി തനി പാലക്കാടൻ കൊണ്ടാട്ടം ഉണ്ടാക്കാം; കാലങ്ങളോളം കേടാകാതെ ഇരിക്കും

മോഡല്‍ ലോറിന്‍ ഗുഡ്മാനുമായുള്ള കൈലിന്റെ ബന്ധമാണ് ആനി വിവാഹമോചനം ആവശ്യപ്പെടാന്‍ കാരണം. ലോറിന്‍ ഗുഡ്മാനു രണ്ടാമത്തെ കുഞ്ഞു ജനിച്ചതോടെയാണ് കാര്യങ്ങള്‍ സങ്കീര്‍ണമായത്. കുടുംബ പ്രശ്‌നങ്ങള്‍ കനത്തതോടെ സ്വന്തം വീടിന്റെ മുകള്‍ നിലയിലെ ചെറിയ മുറിയിലാണ് കൈല്‍ കഴിഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ആനിയുടെ വിവാഹമോചന പേപ്പറുകള്‍ ലഭിച്ച കൈല്‍ ഞെട്ടിയതായും വികാരഭരിതനായി പ്രതികരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആനിയുമായി ചര്‍ച്ച നടത്തിയെങ്കിലും പിരിയാനുള്ള തീരുമാനത്തിലാണവര്‍ എ്ന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ALSO READ: റെയിൽവേയിൽ വിരമിച്ച ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ പുനർനിയമിക്കാനുള്ള തീരുമാനം യുവജനങ്ങളോടുള്ള വെല്ലുവിളി ; ഡിവൈഎഫ്ഐ

ദേശീയ ടീമില്‍ 2011ല്‍ അരങ്ങേറ്റം നടത്തിയ തൊണ്ണൂറു രാജ്യാന്തര മത്സരങ്ങളുടെ ഭാഗമായിട്ടുള്ള 34കാരനായ കൈല്‍ 2017ലാണ് മാഞ്ചസ്റ്റിന്റെ ഭാഗമായത്. 2026വരെയാണ് ക്ലബുമായി കരാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News