ഇംഗ്ലീഷ് അറിയാതെ പെട്ടുപോയിട്ടുണ്ടോ? സഹപ്രവര്‍ത്തകര്‍ കൈയൊ‍ഴിഞ്ഞിട്ടുണ്ടോ? ഇംഗ്ലീഷ് ചോദ്യങ്ങളെ നേരിടാന്‍ ചില വ‍ഴികള്‍

ഇംഗ്ലീഷ് അറിയാത്തതിന്‍റെ പേരില്‍ വേദികളില്‍ അപമാനിക്കപ്പെട്ടവരും അവസരം നഷ്ടപ്പെട്ടവരുമായി  നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ടാകാം. ഇംഗ്ലീഷില്‍ സംസാരിക്കേണ്ടി വരുമെന്നോര്‍ത്ത് ഒ‍ഴിഞ്ഞുമാറേണ്ട സാഹചര്യം നേരിട്ടവരും കൂട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും കളിയാക്കലുകള്‍ നേരിടേണ്ടി വന്നവരുമൊക്കെയുണ്ടാകും. ലോകത്തെവിടെയും ആശയവിനിമയത്തിന് സഹായകമാകുന്ന ഇംഗ്ലീഷ് കൈവശമാക്കാന്‍ ചില വ‍ഴികളുണ്ട്. അവ പരിശോധിക്കാം.

ഇംഗ്ലീഷ് പുസ്തകങ്ങള്‍, പത്രങ്ങള്‍, സിനിമക‍ള്‍ എന്നിവ വായിക്കുകയും കാണുകയും ചെയ്യുന്നതിനൊപ്പം അറിയാത്ത വാക്കുകള്‍ കണ്ടെത്തി അര്‍ത്ഥം മനസിലാക്കുന്നത് ഒരു മാര്‍ഗമാണ്. പത്രം വായിക്കുന്നത്  ഭാഷ പഠനത്തിന് ഒപ്പം ലോക വിവരങ്ങള്‍ അറിയാനും സഹായിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സിനിമ കാണുമ്പോള്‍ വാക്കുകളുടെ അര്‍ത്ഥം കഥാ സാഹചര്യത്തിലൂടെ ഊഹിച്ചെടുക്കാനും സാധിക്കും.

ALSO READ: തൃഷയും മലയാളത്തിലെ യുവ സംവിധായകനും വിവാഹിതരാകുന്നു? റിപ്പോർട്ടുകൾ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ

ഇംഗ്ലീഷ് ഗ്രാമര്‍ ചുരുങ്ങിയ കാലയളവില്‍ പഠിക്കാന്‍ നേരിട്ടും ഓണ്‍ലൈനായും നിരവധി ക്ലാസുകളും ലഭ്യമാണ്. നല്‍കുന്ന ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ ഉത്തരം നല്‍കണം. മറുപടിയില്‍ നിന്ന് നിലവാരും മനസിലാക്കിയാണ് ക്ലാസുകള്‍ നല്‍കുന്നത്.

വെറുതേ ഇരിക്കുമ്പോള്‍ ഒറ്റയ്ക്ക് ഇംഗ്ലീഷില്‍ സംസാരിക്കുന്നതും  അടുപ്പമുള്ളവരോട് ആശയവിനിമയം നടത്തുന്നതും ഉപകരിക്കും. ചെറിയ തെറ്റുകള്‍ വന്നാലും സംസാരിക്കാന്‍ ശ്രമിക്കുക എന്നതാണ് ഭാഷ കൈവശമാക്കാന്‍  ചെയ്യേണ്ടതെന്നാണ് അധ്യാപകര്‍ പറയുന്നത്.

ഇംഗ്ലീഷില്‍ വരുന്ന ചോദ്യങ്ങളെ നേരിടാനും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശീലിക്കുന്നതിലൂടെ സാധിക്കും.

ALSO READ: ഖലിസ്ഥാന്‍ നേതാവിന്‍റെ കൊലപാതകം, അന്വേഷണത്തില്‍ കാനഡയോട് കൈകോര്‍ത്ത് അമേരിക്ക, ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News