ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പിന് കടിഞ്ഞാണിട്ട് ബോണ്‍മൗത്ത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റിയെ അട്ടിമറിച്ചത്. മറ്റൊരു മത്സരത്തിൽ ലിവർപൂൾ 2-1 ന് ബ്രൈറ്റണെ തോൽപ്പിച്ചു . ഇതോടെ പോയിന്റ് ടേബിളിൽ സിറ്റിയെ പിന്തള്ളി ലിവർപൂൾ ഒന്നാമതെത്തി.
Also read:സ്കൂള്‍ കായികമേള ഹൈടെക്കാക്കി കൈറ്റ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ ഇതുവരെ മാഞ്ചസ്റ്റർ സിറ്റിയുടെ തേരോട്ടമായിരുന്നു. തൊട്ടു പിന്നാലെ ലിവർപൂളും. ഇരു ടീമുകളും പത്ത് മത്സരങ്ങളിൽ ഏഴും ജയിച്ചു. 23 പോയിന്റുമായി സിറ്റിയായിരുന്നു ഒന്നാം സ്ഥാനത്ത്.
എന്നാൽ ഇപിഎല്ലിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി സിറ്റിയെ ബോണ്‍മൗത്ത് തോൽപ്പിച്ചു. 14 -ാം മിനിറ്റിൽ തന്നെ സിറ്റിയെ ബോണ്‍മൗത്ത് ഞെട്ടിച്ചു. ആദ്യ ഗോൾ തിരിച്ചടിക്കാനുള്ള ശ്രമം. എന്നാൽ രണ്ടാമതും സിറ്റിയുടെ ഗോൾ വല കുലുങ്ങി. തിരിച്ചടിക്കാനുള്ള ശ്രമങ്ങളൊക്കെ പാഴായി. 82-ാം മിനിറ്റിൽ ഗ്വാർഡിയോൾ സിറ്റിക്കായി ഗോൾ മടക്കി. പിന്നെയും സമനിലക്കായി മികച്ച നീക്കങ്ങൾ. ഗോൾ മാത്രം പിറന്നില്ല. സിറ്റിയുടെ അപരാജിത കുതിപ്പിന് താൽക്കാലിക വിരാമം. സ്കോർ 2-1.
Also read:ഇന്ത്യ കരകയറുന്നു; മിന്നൽ ഫിഫ്റ്റിയുമായി പന്ത് കൂടാരം കയറി, ഗിൽ പൊരുതുന്നു
ഇതേസമയം, തന്നെയായിരുന്നു ലിവർപൂളിന്റെ പോരാട്ടവും. ബ്രൈറ്റനോട് ആദ്യം ഗോൾ വഴങ്ങി. പിന്നെ ഗാംഗ്പോയിലൂടെ സമനില പിടിച്ചു. മൂന്ന് മിനിറ്റിനുള്ളിൽ തന്നെ സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സാലായുടെ സുന്ദരമായ ഗോൾ. ഒടുവിൽ കളി അവസാനിക്കുമ്പോൾ 2-1 ന് ലിവർ പൂളിന് ജയം. പോയിന്റു പട്ടികയിലും ലിവർപൂൾ ഒന്നാംസ്ഥാനത്തേക്ക് നടന്നു കയറി . സിറ്റിക്ക് ഒന്നിൽ നിന്ന് രണ്ടാം സ്ഥാനത്തേക്ക് പടിയിറക്കം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here