ഒരു പൈസ പോലും എനിക്ക് ലഭിച്ചില്ല: വെളിപ്പെടുത്തലുമായി ‘എൻജോയ് എഞ്ചാമി’യുടെ നിർമാതാവ്

ഏറെ വിപ്ലവങ്ങൾ സൃഷ്‌ടിച്ച റാപ് സോങ് ‘എൻജോയ് എഞ്ചാമി’യെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് സംഗീത സംവിധായകനും മ്യൂസിക് ആൽബത്തിന്റെ നിർമാതാവുമായ സന്തോഷ് നാരായണൻ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഗാനം ലോകശ്രദ്ധയെ തന്നെ ആകർഷിച്ചു. എന്നാൽ പാട്ടിലൂടെ ലഭിച്ച വരുമാനം മുഴുവൻ ‘മാജ’ എന്ന മ്യൂസിക് പ്ലാറ്റ്‌ഫോം കൈവശപ്പെടുത്തിയെന്നും തനിക്കും ഗായകർക്കും ഒരു രൂപ പോലും ലഭിച്ചില്ലെന്നുമാണ് സന്തോഷ് നാരായണൻ പറഞ്ഞത്.

Also Read: 40 കഴിഞ്ഞാൽ സ്ത്രീകളിൽ ആരോഗ്യ പ്രശ്നങ്ങൾ സാധാരണമാണ്; ആരോഗ്യത്തോടെയായിരിക്കാൻ ശീലമാക്കാം ഈ കാര്യങ്ങൾ

എന്‍ജോയ് എന്‍ജാമിയുടെ മൂന്ന് വര്‍ഷങ്ങള്‍. പാട്ടിന് നിങ്ങള്‍ നല്‍കിയ എല്ലാ സ്‌നേഹത്തിനും നന്ദി. പാട്ടിന്റെ നൂറ് ശതമാനം അവകാശവും റോയല്‍റ്റിയും ഞങ്ങൾക്ക് തന്നെയായിരുന്നു. എന്നാല്‍ പാട്ടിലൂടെ ഞങ്ങള്‍ക്ക് ഒരു രൂപ പോലും പ്രതിഫലം ലഭിച്ചില്ല എന്നതാണു സത്യം. പാട്ടിന് ഈണമൊരുക്കിയ എനിക്കും പാടി അഭിനയിച്ച ധീ, അറിവ് എന്നിവര്‍ക്കും ഇതുവരെ ഒരു രൂപ പോലും കിട്ടിയിട്ടില്ല. ലോകപ്രശസ്ത കലാകാരന്‍മാര്‍ക്ക് ഈ പാട്ടിലൂടെ വലിയ നേട്ടങ്ങളുണ്ടായി. മാജ, എന്റെ യൂട്യൂബ് ചാനലിന്റെ മുഴുവന്‍ അധികാരവും കയ്യടക്കി വരുമാനം നേടിയെന്നാണ് സന്തോഷ് നാരായണന്റെ വെളിപ്പെടുത്തൽ.

Also Read: ഗുണ്ടാ കല്യാണം; കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരാകുന്നു, വിവാഹം മാര്‍ച്ച് 12 ന്

ഇക്കാര്യത്തിൽ ഇതുവരെ ഇങ്ങനെ ഒരു പ്രശ്നം ആരും പുറത്തുപറഞ്ഞിരുന്നില്ല. ആദ്യമായാണ് ഇത്തരമൊരു വെളിപ്പെടുത്തൽ നിർമാതാവിന്റെ ഭാഗത്തുനിന്നുണ്ടായത്. ‘എൻജോയ് എഞ്ചാമി’ നിർമ്മിച്ചത് കൂടാതെ സംഗീത സംവിധാനം നിർവഹിച്ചതും താനാണെന്നും സന്തോഷ് നാരായണൻ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ച വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News