കേന്ദ്ര സർക്കാരിൻ്റെ ഇലക്ടറൽ ബോണ്ട് അഴിമതിക്ക് പിന്നാലെ പി എം കെയേഴ്സ് ഫണ്ടിനെ കുറിച്ചും സംശയമുന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ. പിഎം കെയേഴ്സിലും അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ‘കോവിഡ് സമയത്ത് ആരംഭിച്ച പദ്ധതിക്കായി കോർപറേറ്റുകളിൽ നിന്നും 12,700 കോടി ലഭിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു.
ALSO READ: ആനയെ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ അപകടം; പാപ്പാന്‍ മരിച്ചു
കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടികാട്ടി സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിലുള്ള പി എം കെയേഴ്സ് പദ്ധതിയിലും സംശയങ്ങൾ ഉയരുകയാണ്. പാവങ്ങളെ സഹായിക്കാനുള്ള ആശ്വാസനിധിയെന്ന പേരിൽ ആരംഭിച്ച പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് വ്യവസായികളടക്കം കോടിക്കണക്കിന് രൂപയാണ് സംഭാവന നൽകിയിരിക്കുന്നത്. കോവിഡ് സമയത്താണ് പദ്ധതിയുടെ തുടക്കം.
പി എം കെയഴ്സിൽ ലഭിച്ച തുകയുടെ വിവരങ്ങളോ ആരൊക്കെയാണ് ദാതാക്കൾ എന്ന വിവരവും പുറത്ത് വന്നിട്ടില്ല. എന്നാൽ 12,700 കോടി രൂപയെങ്കിലും ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. റിലയൻസ് ഗ്രൂപ് 500 കോടി, അദാനി ഗ്രൂപ് 100 കോടി, പേടി.എം 500 കോടി, ജെ.എസ്.ഡബ്ല്യു 100 കോടി എന്നിങ്ങനെയാണ് കോടികളുടെ കണക്കുകൾ. ചൈനീസ് കമ്പനികളും പണം നൽകിയത് സംശയം ഉണർത്തുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ടിക് ടോക് 30 കോടിയും ഷവോമി 10 കോടിയും വാവെയ് ഏഴുകോടിയും വൺപ്ലസ് ഒരു കോടിയും നൽകിയതായാണ് റിപ്പോർട്ടുകൾ. പൊതുമേഖലയിലെ 38 സ്ഥാപനങ്ങൾ ചേർന്ന് 2,105 കോടി രൂപയും പൊതുമേഖല ജീവനക്കാരിൽനിന്ന് 150 കോടിയും പി.എം കെയേഴ്സിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
പി.എം കെയേഴ്സ് സി.എ.ജി പരിശോധനക്കും വിവരാവകാശരേഖക്കും പുറത്താണ് എന്നുള്ളതാണ് ശ്രദ്ധേയം. പൊതുപണം അല്ലാത്തതിനാൽ വിവരാവകാശത്തിന് കീഴിൽ വരില്ലന്നൊണ് കേന്ദ്ര സർക്കാർ വാദം. ഇലക്ടറൽ ബോണ്ടിനു സമാനമായ രീതിയിലുള്ള അഴിമതിയാണ് പി എം കെയേഴ്സിലൂടെ ബിജെപിയും കേന്ദ്രസർക്കാരും നടത്തുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here