മഴക്കാലം അടുത്തിവരികയാണ്. വേനൽമഴ തന്നെ പലയിടങ്ങളിലും നല്ല രീതിയിൽ ലഭിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. 30 മുതല്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
ഇത്തരത്തിൽ എപ്പോൾ വേണമെങ്കിലും ശക്തമായ മഴ പെയ്യുമെന്ന പ്രവചനം നിലനിൽക്കുമെന്നതിനാൽ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. അവയിൽ ഏറ്റവും പ്രധാനം കുടകൾ കൃത്യമായി കയ്യിലെടുക്കണം എന്നതാണ്. മഴയ്ക്ക് ഒരു വലിയ ഇടവേള ലഭിച്ചതുകാരണം ഇപ്പോൾ പലയാളുകളും കുടകളെപ്പറ്റി ചിന്തിക്കുക പോലും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഉപയോഗിക്കാതെയിരിക്കുന്ന കുടകൾ ഒരുപക്ഷെ കുടക്കമ്പികളെല്ലാം തകർന്ന് ആകെ നാശമായിട്ടുണ്ടാകും. മഴക്കാലത്തിന് മുൻപ് തന്നെ കുടക്കമ്പികൾ നന്നാക്കിയും വേണ്ട മുൻകരുതലുകൾ എടുത്തും നമ്മൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. പലപ്പോഴും ഒരു വലിയ ഇടവേള കഴിഞ്ഞ് ആളുകൾ കുടയെടുക്കുമ്പോളാണ് ഇവയെല്ലാം ശ്രദ്ധിക്കുക. ചിലർ അപ്പോൾത്തന്നെ കുടകൾ കളയുകയും ചെയ്യും. ഇത്തരത്തിൽ കുടകൾ കളയുന്നത് വലിയ സാമ്പത്തിക ബാധ്യതയാണെന്ന് കൂടി നമ്മൾ മനസ്സിൽ കരുതണം. ഓർക്കണം, കുടക്കമ്പി പൊട്ടിയെന്ന് വെച്ചോ വളഞ്ഞെന്ന് വെച്ചോ ഒരിക്കലും നമ്മൾ കുടകൾ കളയേണ്ടതില്ല. അവ ശരിയാക്കാൻ എളുപ്പവുമാണ്. നമ്മൾ ഓർക്കേണ്ടത് കൃത്യമായി നമ്മൾ അവ വിലയിരുത്തണം എന്നത് മാത്രമാണ്
നമ്മുടെ കുട്ടികളെയും കുടകൾ ഉപയോഗിക്കാൻ ശീലിക്കണം. കുട്ടികളുടെ കുടകൾ മിക്കതും ഭാരം കുറഞ്ഞവയായത് കാരണം പലപ്പോഴും കുടക്കമ്പി പെട്ടെന്ന് ഒടിയാനോ വളയാനോ സാധ്യതയുണ്ട്. അത്തരം സമയങ്ങളിൽ കുട്ടികൾ നനഞ്ഞുകുളിക്കും. പെട്ടെന്ന് അസുഖം പിടിക്കുകയും ചെയ്യും. ഈ സാഹചര്യങ്ങൾ ഒഴിവാക്കാനായി കുടകമ്പികളും തുണിയുമെല്ലാം സുരക്ഷിതമാണോ എന്നും നോക്കേണ്ടതുണ്ട്. എല്ലാം കൃത്യമായി ചെയ്താൽ അനാവശ്യമായ അസുഖങ്ങളെയെല്ലാം ഒഴിവാക്കിയുള്ള നല്ല ഒരു മഴക്കാലം നമുക്ക് ഉറപ്പാക്കാം
അതേസമയം, ഏപ്രില്‍ 11 മുതല്‍ 13 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. നിലവിലെ കാലാവസ്ഥാ അസ്ഥിരത അനുസരിച്ച് മഴക്കാലം എങ്ങനെയാകുമെന്ന് നമുക്ക് കൃത്യം പ്രവചിക്കാനുമാകില്ല. എന്നാൽ നമ്മൾ എല്ലാറ്റിനും കരുതിയിരിക്കേണ്ടതുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here