മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ കേരളത്തിന് കേന്ദ്രം ഒരു സഹായവും നൽകിയിട്ടില്ല എന്ന് മന്ത്രി കെ രാജൻ. എസ് ഡി ആർ എഫ് ഫണ്ട് കേരളത്തിന്റെ അവകാശമാണെന്നും മന്ത്രി പറഞ്ഞു.
എസ് ഡി ആർ എഫിന്റെ മാനദണ്ഡം അനുസരിച്ച് വയനാട്ടിൽ പണം ചെലവഴിക്കുന്നതിന് പരിമിതികൾ ഉണ്ട്. മാനദണ്ഡങ്ങൾ അനുസരിച്ച് കിട്ടിയ പണം മാത്രമാണ് കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടുള്ളത്. കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതിൽ പരിമിതികൾ ഉണ്ട് എസ് ഡി ആർ എഫ് ഫണ്ട് കേരളത്തിൻറെ അവകാശമാണെന്നും മന്ത്രി പറഞ്ഞു.
Also Read: മുണ്ടക്കൈ – ചൂരല്‍മല ദുരന്തം; കേന്ദ്രത്തിൻ്റെ മറുപടി നിരാശജനകം: കെ വി തോമസ്
അതേസമയം, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ അമിക്കസ് ക്യൂറി. മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ കേരളം തക്കസമയത്ത് നിവേദനം നൽകിയില്ലെന്ന പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വാസ്തവ വിരുദ്ധവുമാണെന്ന് അമിക്കസ് ക്യൂറി.
വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇത് പാലിക്കുംവിധമുള്ള നടപടിയ്ക്ക് സംസ്ഥാനം വലിയ കാലതാമസം വരുത്തുന്നുവെന്നുമായിരുന്നു കേന്ദ്രമന്ത്രി അമിതിഷാ പാര്‍ലമെന്‍റില്‍ പറഞ്ഞത്. പുനരധിവാസത്തിന് 2219 കോടി രൂപ സഹായം ആവശ്യപ്പെട്ട് ഈയടുത്താണ് കേരളം നിവേദനം നല്‍കിയതെന്നും അമിത് ഷാ പ്രസ്താവന നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നാണ് വിഷയത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ.രഞ്ജിത്ത് തമ്പാന്‍ ഹൈക്കോടതിയെ അറിയിച്ചത്.
Also Read: ഹേമ കമ്മിറ്റി റിപ്പോർട്ട്; നീക്കം ചെയ്ത ഭാഗങ്ങൾ പുറത്തുവിടണമെന്ന ഉത്തരവ് ഇന്ന് ഉണ്ടാകില്ല
സംസ്ഥാനം സമയബന്ധിതമായിത്തന്നെ നിവേദനം നല്‍കിയതാണെന്നും ആവശ്യപ്പെട്ട പ്രത്യേക സഹായം ഇതുവരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ലെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ദുരന്തസാഹചര്യങ്ങളില്‍ ധനസഹായം നല്‍കുന്നതില്‍ കേന്ദ്രം കേരളത്തോട് കാണിക്കുന്ന വിവേചനം സംബന്ധിച്ച് നേരത്തെതന്നെ അമിക്കസ് ക്യൂറി കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here