ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചുകൊണ്ട് പ്രവേശനം; ദേവസ്വം ബോർഡിന് നിവേദനം നൽകുമെന്ന് ഗുരുധർമ്മ പ്രചാരണ സഭ

Sivagiri Mutt

സമൂഹത്തിൽ ക്ഷേത്ര സംബന്ധിയായി നിലനിൽക്കുന്ന ചില ആചാരങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണ സഭ നാളെ തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് ആചാര പരിഷ്കരണ യാത്രയും പ്രാർത്ഥന യജ്ഞവും നടത്തി ദേവസ്വം ബോർഡിന് നിവേദനം നൽകും.

സഭാ പ്രവർത്തകരും ശിവഗിരി മഠത്തിലെ സന്യാസിമാരും ഗുരുദേവ ഭക്തരും പങ്കെടുക്കും. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചുകൊണ്ട് പ്രവേശിക്കുന്നതിനും ആരാധനയിൽ പങ്കെടുക്കുന്നതിനും അവസരം സൃഷ്ടിക്കുക, ദേവസ്വം ബോർഡിൻറെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ജനസംഖ്യാനുപാതികമായി നിയമനങ്ങളിൽ സംവരണം നടപ്പാക്കുക, ശബരിമല ഉൾപ്പെടെ ക്ഷേത്രങ്ങളിൽ മേൽശാന്തിമാരെയും മറ്റും നിയമിക്കുന്നതിന് താന്ത്രിക വിദ്യ പരിശീലിച്ചിട്ടുള്ളവർക്ക് ജാതി പരിഗണന കൂടാതെ നിയമനം നൽകുക, ശാന്തിക്കാരെ നിയമിക്കുക, ശ്രീനാരായണ ഗുരുദേവന്റെ കൃതികൾ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പഠന സംവിധാനങ്ങൾ ഒരുക്കുക, തുടങ്ങി ആവശ്യങ്ങൾ നിവേദനത്തിൽ ഉൾപ്പെടുത്തും.

Also Read: കോടതിവിധിയെ മാനിക്കുന്നു; അച്ഛന്റേത് മരണമല്ല, സമാധി; വിചിത്രമായ മറുപടിയുമായി മകന്‍

കൂടാതെ ചില ക്ഷേത്രങ്ങളിൽ ഭക്തർ ധരിച്ചിരിക്കുന്ന പാന്റ് ചുരിദാർ തുടങ്ങിയ വസ്തുക്കൾക്ക് മുകളിൽ പലയാളുകൾ ഉടുത്ത ഒരു മുണ്ടു കൂടി ധരിക്കുക തുടങ്ങിയ ആചാരങ്ങളും ദൂരീകരിക്കേണ്ടതാണ്.

തിരുവനന്തപുരത്തെ ശ്രീനാരായണഗുരു പാർക്കിലെ ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി അവിടെ നിന്ന് ശിവഗിരി മഠത്തിലെ സന്യാസിമാർക്കൊപ്പം ഗുരുധർമ്മ പ്രചരണ സഭാ പ്രവർത്തകർ ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി പ്രാർത്ഥനാ യജ്ഞം നടത്തി അധികൃതർക്ക് നിവേദനം സമർപ്പിക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികൾ അറിയിച്ചു.

Also Read: ‘സമാധാനപരവും സുരക്ഷിതവും; വളരെ സന്തോഷം നല്‍കിയ തീര്‍ത്ഥാടന കാലം’; സര്‍ക്കാരിനെ അഭിനന്ദിച്ച് വി കെ ശ്രീകണ്ഠന്‍ എംപി

ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ ശാരദാനന്ദ സ്വാമികളും ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി അസംഗനന്ദ ഗിരി സ്വാമികൾ എന്നിവരും ശിവഗിരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News