ഈ പഴമിത്തിരി സ്‌പെഷ്യലാണ്…! വിലകേട്ടാല്‍ കണ്ണുംതള്ളും, വീഡിയോ

ഹോംകോങ്കിലെ ഒരു ആഡംബര ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക പരിപാടിയില്‍ അമ്പത്തിരണ്ട് കോടി മുടക്കി താന്‍ വാങ്ങിയ പഴം കഴിച്ച് വാര്‍ത്തകളില്‍ വീണ്ടും ഇടംപിടിച്ചിരിക്കുകയാണ് ക്രിപ്‌റ്റോകറന്‍സി സംരംഭകനായ ജസ്റ്റിന്‍ സണ്‍. ചൈനയില്‍ ജനിച്ച അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്കും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും മുന്നില്‍ നിന്നാണ് കോടികള്‍ മുടക്കി വാങ്ങിയ പഴം കഴിച്ചത്. ഇതിന് പിറകേ മറ്റ് പഴങ്ങളെക്കാള്‍ സ്വാദുണ്ടെന്നും വളരെ നല്ല പഴമാണെന്നും അഭിപ്രായപ്പെടുകയും ചെയ്തു.

ALSO READ: http://ഹോംകോങ്കിലെ ഒരു ആഡംബര ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക പരിപാടിയില്‍ അമ്പത്തിരണ്ട് കോടി മുടക്കി താന്‍ വാങ്ങിയ പഴം കഴിച്ച് വാര്‍ത്തകളില്‍

ലേല ദിവസം ഏറ്റവും വിലയേറിയ പഴം കഴിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വാക്ക് പാലിക്കാനാണ് ഒട്ടിച്ചുവെച്ച പഴമെടുത്ത് കഴിച്ചതെന്നും അദ്ദേഹം പറയുന്നു.

ALSO READ: http://സംഭൽ വെടിവെപ്പ്: സമാജ് വാദി പാർട്ടി നേതാവിനെ വീട്ടുതടങ്കലിൽ അടച്ച് യുപി സർക്കാർ

ഇറ്റാലിയന്‍ കലാകാരനായ മൗറിസിയോ കാറ്റലന്റെ കലാസൃഷ്ടിയായ ഒരു ഭിത്തിയില്‍ ടേപ്പൊട്ടിച്ച വാഴപ്പഴത്തിന്റെ ഇന്‍സ്റ്റലേഷനായിരുന്നു സംരംഭകന്‍ ലേലത്തില്‍ പിടിച്ചത്. 2019ല്‍ മയാമി മേളയിലായിരുന്നു ഇത് ആദ്യമായി പ്രദര്‍ശിപ്പിച്ചിരുന്നത്. ഗ്രൗണ്ടില്‍ നിന്നും 160 സെന്റിമീറ്റര്‍ അകലെ ചുമരില്‍ ഒരു വാഴപ്പഴം വയ്ക്കുകയും അതില്‍ ടേപ്പ് ഒട്ടിക്കുകയും ചെയ്ത നിലയിലായിരുന്നു ഇന്‍സ്റ്റലേഷന്‍. കഴിഞ്ഞാഴ്ചയാണ് ഈ പഴത്തിന് 52 കോടി നല്‍കി സണ്‍ സ്വന്തമാക്കിയത്. വാഴപ്പഴം കഴിച്ചശേഷം ഇതൊരു കലാസൃഷ്ടി മാത്രമല്ല സാംസ്‌കാരിക പ്രതിഭാസം കൂടിയാണ് അദ്ദേഹം പറഞ്ഞു. എന്തായാലും കോടികള്‍ മുടക്കി വാങ്ങിയ ഒരേയൊരു വാഴപ്പഴം ഒറ്റയടിക്ക് കഴിച്ച് വീണ്ടും വൈറലായിരിക്കുകയാണ് അദ്ദേഹം.

ALSO READ: http://നെടുമ്പാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; പിടിച്ചത് 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News