സംരംഭ മേഖലയിലെ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച പഞ്ചായത്ത് കൊല്ലം ചവറ

സംരംഭ മേഖലയിലെ മികവിനുള്ള അവാർഡ്-2024 പ്രഖ്യാപിച്ചു. മന്ത്രി പി. രാജീവാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച പഞ്ചായത്തായി കൊല്ലം ചവറയെ തെരഞ്ഞെടുത്തു. മികച്ച കോർപ്പറേഷനായി തൃശൂർ ജില്ലയെയും മികച്ച മുനിസിപ്പാലിറ്റിയായി മണ്ണാർക്കാട്, പാലക്കാടിനെയും തെരഞ്ഞെടുത്തു. മികച്ച പ്രകടനം കാഴ്ചവച്ച ജില്ല വ്യവസായ കേന്ദ്രങ്ങളിൽ ഒന്നാമതായി എറണാകുളവും തൊട്ട് പിന്നാലെയായി തിരുവനന്തപുരവും കണ്ണൂരുമുണ്ട്.

ALSO READ: ‘ഇതാണ് പൃഥ്വീ നിങ്ങൾ അഭിനയിക്കാത്ത സിനിമ’, ആടുജീവിതം കണ്ട അമ്പരപ്പിൽ ലിസ്റ്റിൻ സ്റ്റീഫന്റെ പ്രതികരണം

14 സൂക്ഷ്മ സംരംഭങ്ങളും, 12 ചെറുകിട സംരംഭങ്ങളും, 10 ഇടത്തരം സംരംഭങ്ങളും ഒരു വൻകിട സംരംഭവുമാണ് അവാർഡിന് അർഹരായിരിക്കുന്നത്. 13 വനിതാ സംരംഭകരും, ഒരു പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംരംഭകനും, 8 എക്സ്പോർട്ട് സംരംഭങ്ങളും, ഒരു ഉൽപാദന സ്റ്റാർട്ടപ്പും അവാർഡിന് അർഹരായിട്ടുണ്ട്.

ALSO READ: അജ്ഞാത ആരാധകന്റെ സ്നേഹം; നന്ദി പറഞ്ഞ് പ്രിയ താരം സോനു സൂദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News