‘മമ്മൂട്ടി, സുലൂ’ ഗേറ്റ് അടയ്ക്കാറായി വാ’ പേരുവിളിച്ച് ദുല്‍ഖര്‍ സല്‍മാന്‍

മലയാളികള്‍ നെഞ്ചേറ്റിയ പേരാണ് മമ്മൂട്ടി. എല്ലാവരുടെയും സ്വന്തം മമ്മൂക്ക. തന്നെക്കാള്‍ മൂത്തവരും ഇളയവരും ഒക്കെ തന്നെ മമ്മൂട്ടി എന്ന് വിളിക്കുന്ന അനുഭവത്തെക്കുറിച്ച് ഒരിക്കല്‍ മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്. പ്രായത്തിനു ഇളയവര്‍ തന്നെ മമ്മൂട്ടി എന്ന് പേര് പറഞ്ഞു വിളിക്കുമ്പോള്‍ പണ്ട് തനിക്ക് ഈര്‍ഷ്യ തോന്നുമായിരുന്നു എന്നും ഇപ്പോള്‍ അത് മാറി എന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

ALSO READ: കമല്‍ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥിയായി ശിവകാര്‍ത്തികേയന്‍

വാപ്പിച്ചിയെ ഒരിക്കല്‍ പേര് പറഞ്ഞു വിളിച്ച അനുഭവം ദുല്‍ഖര്‍ സല്‍മാനും ഒരു അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ആ വിഡിയോയാണ്് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

ALSO READ: പെട്ടന്ന് വാങ്ങിക്കോ, ജനപ്രിയ ജീപ്പുകള്‍ക്ക് വില കൂടുന്നു

‘ഒരിക്കല്‍ ഒരു എയര്‍പോര്‍ട്ടില്‍ വച്ചാണ് അത് സംഭവിച്ചത്. ഗേറ്റ് അടയ്ക്കാറായി. വാപ്പച്ചിയും ഉമ്മയും എന്തോ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുകയാണ്. അവര്‍ ഇത് ശ്രദ്ധിക്കുന്നേയില്ല. അവസാനത്തെ പാസഞ്ചര്‍ ആയി. ഞാന്‍ എത്ര വിളിച്ചിട്ടും കേട്ടില്ല, വര്‍ത്തമാനം നടക്കുകയാണ്. ഒടുവില്‍ ഞാന്‍ ചെന്ന് ‘മമ്മൂട്ടി, സുലൂ’ ഗേറ്റ് അടയ്ക്കാറായി വാ’ എന്ന് വിളിച്ചു. അപ്പോഴാണ് എന്താ എന്താ എന്നൊക്കെ ചോദിച്ചു വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News