പതിനഞ്ച് വര്‍ഷത്തെ ബന്ധം; ദുബായില്‍ കണ്ടുമുട്ടി അശ്വതിയും വീണ നായരും

ചില സൗഹ്യദങ്ങള്‍ എന്നും നിലനില്‍ക്കുന്നതാണ്.അങ്ങനെയുള്ള മിനിസ്‌ക്രിനിലെ രണ്ട് സുഹ്യത്തുകളാണ് അശ്വതിയും വീണാ നായരും.അശ്വതിയെപ്പോലെ തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മറ്റൊരു നടിയാണ് വീണ നായര്‍. സിനിമയിലൂടെയും സീരിയലുകളിലൂടെയും ബിഗ് ബോസ് ഷോയിലൂടെ ജനശ്രദ്ധനേടിയ വീണ നായരും അശ്വതിയും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. സൗഹൃദം കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഇരുവരും തുടരുന്നത് സോഷ്യല്‍മീഡിയ വഴിയും മറ്റുമാണ്.

ALSO READസംസ്ഥാനത്ത് അതിശക്ത മ‍ഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇരുവരും കണ്ടുമുട്ടിയിരിക്കുകയാണ്. വീണ ദുബായ് വിസിറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ എയര്‍പോട്ടില്‍ സ്വീകരിക്കാന്‍ അശ്വതി എത്തിയിരുന്നു. സുഹൃത്തിനെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ സന്തോഷം റീയൂണിയന്റെ വീഡിയോ പങ്കിട്ട് അശ്വതി പങ്കുവെച്ചിട്ടുണ്ട്. നീണ്ട പതിനഞ്ച് വര്‍ഷത്തെ ബന്ധം എന്നാണ് വീണ അശ്വതിയുമായുള്ള സൗഹൃദത്തെ വിശേഷിപ്പിച്ചത്. തന്റെ പ്രിയ കൂട്ടുകാരിയെ ദൈവം തന്ന സമ്മാനം എന്നാണ് വീണ വിശേഷിപ്പിച്ചത്.

ALSO READഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യം കനക്കുന്നു; താപനിലയിൽ ഗണ്യമായ കുറവ്

ചില സൗഹൃദങ്ങള്‍ ദൈവം സമ്മാനിച്ചതാണ്. എപ്പോഴും നീ എനിക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് അച്ചുമ്മ. നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. നമ്മുടെ സൗഹൃദ കഥ എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല. 15 വര്‍ഷം ആയിരിക്കുന്നു. വന്നതിന് നന്ദി അച്ചു. ജെറിന്‍ ചേട്ടാ താങ്ക് യൂ എന്നാണ് വീണ കുറിച്ചത്. അങ്ങനെ ഞങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടി… എന്നാണ് അശ്വതി കുറിച്ചത്. മീറ്റിങ് ഫ്രണ്ട്, അബുദാബി ലൈഫ്, ആക്ടറസ് ലൈഫ് തുടങ്ങിയ ഹാഷ് ടാഗുകള്‍ക്ക് ഒപ്പമായിരുന്നു അശ്വതിയുടെ പോസ്റ്റ്. ഇരുവരും കണ്ടുമുട്ടിയപ്പോള്‍ കെട്ടിപിടിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News