‘സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ച മുന്‍പ് വരെ ക്ലാസ്സ്’:വിമര്‍ശനം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് തൃഷ

ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ക്കും സണ്ണി ഡിയോളിന്റെ ഗദര്‍ 2 നും ശേഷം ബോക്‌സ് ഓഫീസ് കളക്ഷന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. എന്നാല്‍ വിവാദങ്ങളും ചിത്രത്തെക്കുറിച്ച് ഉയരുന്നുണ്ട്. ചിത്രത്തിലെ വയലന്‍സും, സ്ത്രീകളോടുള്ള പെരുമാറ്റവുമാണ് ഏറെ ചര്‍ച്ചയാകുന്നത്. അതിനിടയിലാണ് നടി തൃഷയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയാകുന്നത്. അനിമല്‍ സിനിമ കണ്ട ശേഷം അതിനെ പുകഴ്ത്തി പോസ്റ്റിട്ട തൃഷ ഇപ്പോള്‍ അത് പിന്‍വലിച്ചിരിക്കുകയാണ്.

ALSO READമിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തിലേക്ക്; തിരിച്ചടി നേരിട്ട് ഭരണപക്ഷം

ചിത്രം ഡിസംബര്‍ 1നാണ് റിലീസായത്. ചിത്രത്തെ കള്‍ട്ട് എന്ന് വിശേഷിപ്പിച്ചാണ് തൃഷ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടത്. അതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. മന്‍സൂര്‍ അലി ഖാന്‍ കേസില്‍ അടക്കം സ്ത്രീകളുടെ അഭിമാനം സംബന്ധിച്ച് പറഞ്ഞിരുന്ന തൃഷ അത്തരം കാര്യങ്ങള്‍ ഏറെയുള്ള സിനിമ പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോ എന്നാണ് വിമര്‍ശനം ഉയര്‍ന്നത്.പല മീമുകളും ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ചമുമ്പുവരെ ക്ലാസെടുത്തിരുന്ന ഒരാളാണോ ഈ അഭിപ്രായം പറഞ്ഞത് എന്നാണ് ഒരു പോസ്റ്റ് വന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് തൃഷ പോസ്റ്റ് പിന്‍വലിച്ചത്.

ALSO READപുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ് വരുന്നു ; ഇനി തോന്നുവരെയെല്ലാം അഡ്മിനാക്കാന്‍ കഴിയില്ല

ആദ്യദിനം വ്യത്യസ്ത അഭിപ്രായങ്ങളാണ് വന്നതെങ്കിലും ചിത്രത്തിന്റെ കളക്ഷനെ അതൊന്നും തരിമ്പും ബാധിച്ചിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന താരങ്ങള്‍ വാങ്ങിയ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News