‘ജീവിതകാലം മുഴുവനുള്ള എന്റെ യാത്രയില്‍ ഒപ്പം കൂടിയതിന് നന്ദി’ : വിവാഹവാര്‍ഷികം ആഘോഷിച്ച് യമുനാറാണി

പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് യമുന റാണി. നിരവധി സീരിയലുകളില്‍ നായികയായും സഹനടിയായുമെല്ലാം യമുന തിളങ്ങിയിട്ടുണ്ട്. ജ്വാലയായ്, ചന്ദനമഴ തുടങ്ങിയ ഹിറ്റ് സീരിയലുകളില്‍ ജനപ്രിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് യമുന ശ്രദ്ധ നേടിയത്. സീരിയലിന് പുറമെ മീശമാധവന്‍ അടക്കമുള്ള ഒരുപിടി ശ്രദ്ധേയ സിനിമകളിലും യമുന അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സീ കേരളത്തിലെ ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായും യമുന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു.

ALSO READകൈപിടിച്ച് വേദിയിലേക്ക് വരവേറ്റ് കാളിദാസ് ;മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു

2020 ഡിസംബര്‍ ഏഴിനായിരുന്നു യമുനയുടെയും ദേവന്റെയും വിവാഹം. ഇപ്പോഴിതാ വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും. അതിന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് യുനയും ദേവനും. താജ്മഹലിന് മുന്നില്‍ നിന്നെടുത്ത അതി മനോഹരമായ വീഡിയോ ആണ് വിവാഹവാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ച് യമുന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ALSO READകന്നഡ നടി ലീലാവതി അന്തരിച്ചു

‘എനിക്കറിയാം, എന്നെ പ്രണയിക്കുന്നത് എപ്പോഴും അത്ര എളുപ്പമല്ല. പക്ഷെ ഇത് കുറച്ച് എന്റര്‍ടൈനിങ് ആയിരുന്നു. ജീവിതകാലം മുഴുവനുള്ള എന്റെ യാത്രയില്‍ ഒപ്പം കൂടിയതിന് നന്ദി. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പോകാം. ഹാപ്പി ആനിവേഴ്സറി,’ എന്ന കുറിപ്പിനൊപ്പമാണ് യമുനയുടെ പോസ്റ്റ്. ആനിവേഴ്‌സറി ഒരുമിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും യമുന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News