എന്തൊക്കെയാണ് ഈ കൊച്ച് കേരളത്തില്‍ നടക്കുന്നത് ? ഫോട്ടോ ഇടുന്നു, സോഷ്യല്‍ മീഡിയ കത്തിക്കുന്നു, പോകുന്നു; ആ വൈറല്‍ ചിത്രത്തിന് പിന്നില്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് മമ്മൂക്ക ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ച ഒരു ചിത്രമാണ്. വെള്ള ടീ ഷര്‍ട്ടും ബ്ലൂ ജീന്‍സും തലയില്‍ ഒരു കൗ ബോയ് ഹാറ്റും കൂട്ടത്തില്‍ ഒരു കണ്ണടയും വെച്ച മമ്മൂക്ക സോഷ്യല്‍മീഡിയ തൂക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.

Also Read : ‘സൂര്യനിൽ നിന്ന് സിംപിളായി സുരക്ഷ നേടാം’, പത്ത് പരിഹാര മാർഗങ്ങൾ ഇതാ: മുരളി തുമ്മാരുകുടി എഴുതുന്നു

മമ്മൂട്ടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റുചെയ്ത ചിത്രത്തിന് ഇതുവരെ ലഭിച്ചത് 40,129 കമന്റുകളാണ്. കഴിഞ്ഞ ദിവസം ‘ടര്‍ബോ’ ലുക്കില്‍ കൊച്ചിയില്‍ വോട്ട് ചെയ്യാനെത്തിയതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റാമ്പ്‌ളര്‍ എന്ന അടിക്കുറിപ്പോടെയാണ് പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫറായ ഷാന്‍ ഷകിയാണ് ഈ മമ്മൂട്ടി ചിത്രത്തിന് പിന്നില്‍.

ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഇദ്ദേഹം. ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ജയസൂര്യ, പേളി മാണി, വിനയ് ഫോര്‍ട്ട്, അതിഥി രവി തുടങ്ങി താരനിര തന്നെ കമന്റ് ബോക്സില്‍ അണിനിരന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News