കൊലപാതകത്തേക്കാളും അപകടകരമായി കാണുന്നത് മനുഷ്യന്റെ ലൈംഗികതയാണെന്നും ആനന്ദങ്ങളെ നിഷേധിക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണെന്നും നടിയും സാമൂഹിക പ്രവർത്തകയും കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവുമായ ജോളി ചിറയത്ത് പറഞ്ഞു. കൊച്ചിയിൽ വച്ച് നടക്കുന്ന അഞ്ചാമത് വനിതാ രാജ്യാന്തര ചലച്ചിത്ര മേളയിൽ ‘സിനിമയിലെ സ്ത്രീ ലൈംഗികതയുടെ പ്രതിനിധാനം’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ജോളിയുടെ പരാമർശം.
സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. സ്ത്രീ ലൈഗിംകതയും ഫാൻ്റസികളും വേണ്ട വിധം സിനിമയിൽ കാണിച്ചിട്ടുണ്ടോയെന്നും ജോളി സദസ്സിനോട് ചോദിച്ചു. അതേസമയം നിറം ലൈംഗികതയെ സ്വാധീനിക്കുന്നുവെന്നും വെളുത്ത സ്ത്രീകളുടെ ലൈംഗികതയാണ് സിനിമ സംസാരിക്കുന്നതെന്നും വിഷയത്തിൽ ഇന്ദു രമ വാസുദേവ് പ്രതികരിച്ചു. ലൈംഗികതയെ പലപ്പോഴും വയലൻസ് ടൂൾ ആയിട്ട് ആണ് ഉപയോഗിക്കുന്നതെന്ന് ഗൂർലീൻ ഗ്രേവൽ പറഞ്ഞപ്പോൾ കേരളം ഹ്യൂമൻ ഡെവലപ്മെൻ്റ് ഇൻഡക്സിൽ വളരെ മുന്നിൽ ആണെങ്കിലും സ്ത്രീകൾ പല കാര്യങ്ങളിലും പിന്നിലാകുന്നുണ്ട് എന്ന് ആശാ അച്ചി ജോസഫ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here