വസ്ത്രധാരണം മറ്റെന്തിനോ ഉള്ള ‘യെസ്’ അല്ല, എന്തിന് മാറിടത്തിലേക്ക് മാത്രം നിങ്ങൾ ക്യാമറകൾ സൂം ചെയ്യുന്നു? മീനാക്ഷി

അവതാരകയായി വന്നെങ്കിലും ഇപ്പോൾ മലയാള സിനിമയിൽ സ്ഥിര സാന്നിധ്യമാണ് മീനാക്ഷി. നിരവധി വേഷങ്ങൾ താരത്തെ തേടിയെത്തുന്നുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലും മറ്റും നിരവധി സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന മീനാക്ഷി അതിനെതിരെ പലപ്പോഴായി പ്രതികരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ പ്രേമലുവിന് ശേഷം സൈബർ ഇടങ്ങളിൽ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വ്യക്തമാക്കുകയാണ് നടി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ALSO READ: ‘വിളിച്ചിട്ട് റോളുണ്ടെന്ന് പറയും പിന്നെ ഇല്ലെന്ന് പറയും, പലയിടത്തും അവഗണന, ഈ സിനിമ അവർക്കുള്ള മറുപടി’, ശ്യാം മോഹൻ

ഏതെങ്കിലും ഒരു പരിപാടിക്കു പോകുമ്പോൾ നമ്മളെ മോശമാക്കി കാണിക്കുന്ന വിധത്തിൽ പുറകെ നടന്ന് ചില ആംഗിളിൽ ഷൂട്ട് ചെയ്തു വിഡിയോ ഇടുന്ന ആളുകൾ നിരവധിയുണ്ടെന്ന് മീനാക്ഷി പറഞ്ഞു. ഒരാൾ ധരിക്കുന്ന വസ്ത്രത്തിന്റെ ഉള്ളിലേക്ക് കയറി നോക്കുന്നതെന്തിനാണെന്ന് ചോദിച്ച മീനാക്ഷി, പുരുഷനായാലും സ്ത്രീയായാലും അവരുടെ പഴ്സനൽ സ്‌പേസിലേക്ക് കടന്നുകയറാൻ ആർക്കും അവകാശമില്ലെന്നും വ്യക്തമാക്കി.

ALSO READ: ‘സിനിമയിൽ ഞാൻ പ്രതീക്ഷിച്ചത് സിനിമ മാത്രം, ബാക്കിയുള്ളതൊക്കെ ബോണസ്’: മമ്മൂട്ടി

‘ഞാൻ പച്ച വസ്ത്രം ധരിച്ചുള്ള ഒരു വിഡിയോ എല്ലായിടത്തും പ്രചരിക്കുന്നുണ്ട്. ചിലർ അതിലൂടെ എന്റെ പ്രൈവറ്റ് പാർട്ട് ഷൂട്ട് ചെയ്യുകയായിരുന്നു. കാറിലേക്ക് കയറുമ്പോൾ പോലും മുകളിൽനിന്ന് എന്റെ മാറിടം ഷൂട്ട് ചെയ്ത് സ്ലോ മോഷനിൽ എഡിറ്റ് ചെയ്ത് ഇടുകയാണ്. വിഡിയോയിൽ കാണുമ്പോൾ ഭയങ്കര വൃത്തികേടാണ്. അതിലേക്ക് സൂം ചെയ്ത് ബിജിഎം ഒക്കെ ഇട്ടു വൃത്തികെട്ട തലക്കെട്ടും കൊടുത്ത് അവർ അത് പോസ്റ്റ് ചെയ്യുന്നു. എന്തുകൊണ്ടാണ് ഒരു പെൺകുട്ടി വരുമ്പോൾ അവളുടെ മുഖത്ത് നോക്കി മുന്നിൽ നിന്ന് ഷൂട്ട് ചെയ്യാൻ കഴിയാത്തത്? എന്തിനാണ് ആവശ്യമില്ലാതെ സൈഡിൽ കൂടിയും താഴെക്കൂടിയും മുകളിൽ കൂടിയും വിഡിയോ എടുത്ത് സ്ലോ മോഷൻ ആക്കി ഇടുന്നത്. ഇതൊക്കെ ഭയങ്കര മോശം പ്രവണതയാണ്. ഇതൊക്കെ പഴ്സനൽ അറ്റാക്കിലേക്ക് കടക്കുകയാണ്. ഞാൻ ഒരിടത്ത് പ്രതികരിച്ചപ്പോൾ അവർ പറഞ്ഞത് കാണിക്കാനല്ലേ ഇടുന്നത്, പിന്നെന്താ ഷൂട്ട് ചെയ്താൽ എന്നൊക്കെയാണ്. ഇവർക്കൊന്നും എത്ര പറഞ്ഞാലും മനസ്സിലാകില്ല, അതുകൊണ്ട് ഇവരോടൊക്കെ സംസാരിക്കൽ ഞാൻ നിർത്തി. എനിക്ക് അവരോട് ഒന്നും പറയാനില്ല’, മീനാക്ഷി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News