ബിഗ്ബിക്ക് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് മാധ്യമങ്ങള്‍; വ്യാജവാര്‍ത്ത പൊളിച്ച് ചിത്രങ്ങളുമായി താരം

അമിതാഭ് ബച്ചന്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്ന വാര്‍ത്ത വ്യാജമാണെന്ന് താരം. 81കാരനായ ബച്ചന്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത് വ്യാജമായിരുന്നുവെന്ന് തെളിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ക്രിക്കറ്റ് മത്സരം കാണാന്‍ താരം നേരിട്ടെത്തുകയും ചെയ്തു.

Also Read : വനിതാ പ്രീമിയര്‍ ലീഗ്; ആവേശപോരാട്ടത്തില്‍ ഫൈനലിലെത്തി ബാംഗ്ലൂര്‍; താരമായി മലയാളി സ്പിന്നര്‍മാര്‍

വെള്ളിയാഴ്ച മുംബൈ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് ഫൈനല്‍ കാണാനെത്തിയതാണ് ബിഗ്ബിയും മകനും. അഭിഷേക് ബച്ചനോടൊപ്പമെത്തിയ ബിഗ് ബി, ആന്‍ജിയോപ്ലാസ്റ്റിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യാജമാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ചയാണ് മുംബൈയിലെ കോകിലാബീന്‍ ആശുപത്രിയില്‍ താരം ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായെന്ന വാര്‍ത്തകള്‍ വന്നത്.

മാഝി മുംബൈയും ടൈഗേഴസ് ഓഫ് കൊല്‍ക്കത്തയും തമ്മിലുള്ള മത്സരശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബച്ചന്‍. മകന്‍ അഭിഷേക് ബച്ചന്റെ ടീമായ മാഝി മുംബൈയുടെ മത്സരം കാണാനെത്തിയതാണ് അമിതാഭ് ബച്ചന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News