ബാറിൽ വെച്ച് ജയകൃഷ്ണൻ ചിന്തിച്ചതെന്താണ്? തൂവാനത്തുമ്പികളിലെ ആ രഹസ്യം വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി പദ്മരാജന്റെ മകൻ

മലയാളികളുടെ മനസിൽ നിന്ന് ഒരിക്കലും മായാത്ത രണ്ടു കഥാപാത്രങ്ങളാണ് ജയകൃഷ്ണനും ക്ലാരയും. പദ്മരാജന്റെ ക്ലാസിക് ചിത്രമായ തൂവാനത്തുമ്പികളിൽ മോഹൻലാലും സുമലതയും അനശ്വരമാക്കിയ കഥാപാത്രങ്ങൾ. ഇറങ്ങിയ കാലം മുതൽക്കേ പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറിയ തൂവാനത്തുമ്പികളിൽ ഓരോ രംഗവും മലയാള സിനിമാ പ്രേക്ഷകർക്ക് കാണാപാഠമാണ്. എന്നാൽ ചിത്രത്തിൽ പലർക്കും പിടികിട്ടാതെ പോയ ഒരു സംഗതി ബാറിൽ വെച്ചുള്ള ഒരു സീനിൽ മോഹൻലാൽ കഥാപാത്രത്തിൽ പെട്ടെന്നുണ്ടാകുന്ന ഒരു മാറ്റമാണ്.

ALSO READ: സിദ്ധിഖ് രാഷ്ട്രീയത്തിലേക്കോ? ചർച്ചകൾ അവസാനിപ്പിച്ചുകൊണ്ട് നടന്റെ മറുപടി: തീരുമാനം ശരിയെന്ന് ആരാധകർ

ചിത്രത്തിലെ ഒരു ബാര്‍ രംഗത്തില്‍ ജയകൃഷ്ണന്‍ ഒരു നിമിഷം ഉള്‍വലിയുന്നുണ്ട്. മറ്റ് ബഹളങ്ങള്‍ക്കിടയില്‍ നിന്നും അയാള്‍ നിശബ്ദമായി ഇരിക്കുന്ന ഒരു നിമിഷം. ചിത്രത്തിലെ മറ്റൊരു രംഗത്തിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്. തികച്ചും നിഗൂഢമായ ഒരു പശ്ചാത്തല സംഗീതമാണ് ജോണ്‍സണ്‍ ഈ രംഗങ്ങളില്‍ ഉപയോഗിച്ചത്. ഇതോടെ ഈ രംഗങ്ങളിൽ സംവിധായകൻ എന്തോ ഒളിപ്പിക്കുന്നതായി പലപ്പോഴും പ്രേക്ഷകന് തോന്നും. ഈ രംഗത്തിലെ നിഗൂഢത എന്താണെന്നുള്ള ചർച്ചകൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ ആ സംശയം അവസാനിപ്പിച്ചിരിക്കുകയാണ് പദ്മരാജന്റെ മകൻ അനന്തപദ്മനാഭൻ.

ബ്ലെസിക്കൊപ്പമുള്ള ഒരു ചിത്രം കഴിഞ്ഞദിവസം അനന്തപത്മനാഭന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനു ചുവടെ ഒരു പ്രേക്ഷകനാണ് തൂവാനത്തുമ്പികളിലെ ആ നിഗൂഢത എന്താണെന്ന് ചോദിച്ചത്. തൂവാനത്തുമ്പികളിലെ ബാര്‍ സീനില്‍ ജയകൃഷ്ണന്‍ ആലോചിക്കുന്നത് എന്താണെന്ന് ആയിരുന്നു യുവാവിന്റെ ചോദ്യം. ഒരുപാടുനാളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സംശയം, ബ്ലെസ്സിയേട്ടനെ കൂടെ കണ്ടതുകൊണ്ടാണ് ചോദിക്കുന്നത് എന്നും സന്തോഷ് എന്ന യുവാവ് കുറിച്ചു.

ALSO READ: സിദ്ധിഖ് രാഷ്ട്രീയത്തിലേക്കോ? ചർച്ചകൾ അവസാനിപ്പിച്ചുകൊണ്ട് നടന്റെ മറുപടി: തീരുമാനം ശരിയെന്ന് ആരാധകർ

ചോദ്യത്തിന് അനന്തപദ്മനാഭൻ നൽകിയ മറുപടി രസകരമായിരുന്നു. ‘He is contemplating (അയാള്‍ ചിന്താമഗ്നനാവുന്നു) എന്നാണ് തിരക്കഥയുടെ ആദ്യ പതിപ്പിൽ കുറിച്ചത്. അത് തുടർപദ്ധതികൾ ആകാം.. Introspection (ആത്മപരിശോധന) ആകാം. അയാളിലെ ഗൗരവ മുഖം വെളിവാക്കുന്നത് അവിടെ മാത്രമാണല്ലൊ. അത് വരെയും പൊട്ടൻ കളി കളിച്ച് നടക്കുന്ന അത് വരെ കാണാത്ത ഒരു ഒരു അകം ആണ് ആ ചിന്താ നിമിഷം കൊണ്ട് ഉദേശിച്ചത്’, അനന്തപത്മനാഭന്‍റെ മറുപടി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News