വെട്രിമാരൻ ചിത്രം വാടിവാസലിൽ നിന്നും സൂര്യ പുറത്ത്? പകരക്കാരനായി ധനുഷ്? ആരാധകർക്കിടയിൽ ആശങ്ക പരത്തി വാർത്ത

തമിഴ് സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന വെട്രിമാരൻ ചിത്രം വാടിവാസലിൽ നിന്നും നടൻ സൂര്യ പിന്മാറിയതായി വാർത്തകൾ പ്രചരിക്കുന്നു. തമിഴ് മാധ്യമങ്ങളിലാണ് ഈ വാർത്ത പ്രചരിക്കുന്നത്. സൂര്യ പുതിയ ബോളിവുഡ് ചിത്രം ഏറ്റെടുത്തതോടെ വടിവാസലില്‍ നിന്നും പിന്‍മാറിയതാണെന്നും, അതല്ല താരത്തെ ഒഴിവാക്കിയതാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ALSO READ: ദേശാഭിമാനി തുടങ്ങിയത് ബ്രിട്ടീഷുകാരുടെ പണം കൊണ്ടാണെന്ന് സന്ദീപ് വാര്യര്‍; പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ഈ വാർത്ത സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ വാടിവാസല്‍ പ്രൊജക്ടുമായി വെട്രിമാരന്‍ ധനുഷിനെ സമീപിച്ചുവെന്ന പുതിയ വാർത്തകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും ഔദ്യോഗികമായ വിശദീകരണം ഇതുവരേക്കും ലഭ്യമായിട്ടില്ല. വാടിവാസലിനെ വേണ്ടി സൂര്യ കാളയെ വളര്‍ത്തുന്നതും, ജെല്ലിക്കെട്ട് പഠിക്കുന്നതും ഒക്കെ വലിയ രീതിയിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

ALSO READ: അപ്പനാണ് അച്ഛൻ; ഒരുപാട് സന്തോഷം, ഇനി അഭിനയിക്കാനില്ല: ഇല്ലിക്കൽ തോമസ്

അതേസമയം, സൂര്യ നായകനാകുന്ന വാടിവാസൽ ജെല്ലിക്കെട്ടിനെ കുറിച്ചുള്ളതാണ് എന്ന് വെട്രിമാരൻ തന്നെ വ്യകത്മാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News