എല്ലാരും തന്റെ ഇന്‍റര്‍വ്യൂസ് ഹിറ്റാണല്ലോയെന്ന് പൊക്കി പറയുമ്പോള്‍ സത്യത്തില്‍ ഒരു കാര്യത്തില്‍ പേടിയുണ്ടായിരുന്നു: തുറന്നുപറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അഭിമുഖങ്ങള്‍ നല്‍കിത് തന്റെ ടെന്‍ഷന്‍ വര്‍ധിപ്പിച്ചിരുന്നുവെന്ന് ധ്യാന്‍ ശ്രീനിവാസന്‍.

ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ മനസ് തുറന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ധ്യാനും ബേസില്‍ ജോസഫും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അഭിമുഖങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് തന്റെ ടെന്‍ഷന്‍ വര്‍ധിപ്പിച്ചിരുന്നു എന്നാണ് താരം പറഞ്ഞത്.

‘ഏട്ടനോട് പടത്തിന്റെ പ്രൊമോഷന് ഞാന്‍ വരണോ എന്ന് ആദ്യം ചോദിച്ചിരുന്നു. ഇത്രയും ഡീപ്പായിട്ടുള്ള ഒരു കഥാപാത്രമാണ്, പ്രത്യേകിച്ചും പ്രായമായ കഥാപാത്രത്തെ ചെയ്യുകയാണ്. പിന്നെ സെക്കന്റ് ഹാഫില്‍ ഒരു പരിധി വരെ ആ സിനിമയെ ഞാന്‍ ഷോള്‍ഡര്‍ ചെയ്യുന്നുണ്ട്.

നിവിനാണ് പിന്നെ അതിനെ ലിഫ്റ്റ് ചെയ്യുന്നത്. എങ്കിലും കഥ പോകുന്നത് എന്നിലൂടെയാണ്. ഈ കഥാപാത്രം വര്‍ക്കായില്ലെങ്കിലോ എന്നെ ധ്യാനായി കണ്ട് കഴിഞ്ഞാലോ മുമ്പ് കൊടുത്ത ഇന്റര്‍വ്യൂകളൊക്കെ പാളും.

അപ്പോള്‍ ഏട്ടനോട് ഞാന്‍ ഇന്റര്‍വ്യൂസിന് വരണോ, വന്നാല്‍ ചിലപ്പോള്‍ ആളുകള്‍ക്ക് ആ കഥാപാത്രത്തെ ഫീല്‍ ചെയ്തില്ലെങ്കിലോ എന്ന് ചോദിച്ചു. ആദ്യം ഏട്ടന്‍ എന്നോട് വരേണ്ടെന്ന് പറഞ്ഞു. ഇന്റര്‍വ്യൂകളോ ഹൈപ്പോ വേണ്ടെന്നും പറഞ്ഞു.

പിന്നെയാണ് ആടുജീവിതം വരുന്നത്. ആടുജീവിതമാണ് സത്യത്തില്‍ ആ തീരുമാനം മാറ്റാന്‍ കാരണമായത്. രാജുവേട്ടന്‍ വന്ന് ആടുജീവിതത്തെ പ്രൊമോട്ട് ചെയ്ത രീതി കണ്ടു. പുള്ളി പുറത്ത് പോയിട്ട് പോലും ഇന്റര്‍വ്യൂ കൊടുത്തു.

അപ്പോള്‍ വിശാഖ് അതൊന്നും നോക്കേണ്ട, നമുക്ക് നമ്മുടെ പടം എങ്ങനെയെങ്കിലും പ്രൊമോട്ട് ചെയ്യാമെന്ന് പറയുകയായിരുന്നു. ഞാനും ഇന്റര്‍വ്യൂകള്‍ക്ക് വരണമെന്നും പറഞ്ഞു. നമുക്ക് ആ സമയത്ത് ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ. ബേസിലും മറ്റുള്ളവരുമായുള്ള കോണ്‍വെര്‍സേഷന്‍ എന്റര്‍ടൈന്‍ ഉള്ളതാക്കുക എന്നതായിരുന്നു അത്.

കൂടുതല്‍ ആളുകളിലേക്ക് അത് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ആ ഇന്റര്‍വ്യൂകളൊക്കെ ഒരുപാട് ആളുകള്‍ കണ്ടു. എല്ലാ പ്രൊമോഷനെയും ബ്രേക്ക് ചെയ്യുന്ന രീതിയില്‍ ആയിരുന്നു അവ. ഇത് സത്യത്തില്‍ എന്റെ ടെന്‍ഷന്‍ വര്‍ധിപ്പിച്ചു.

പ്രൊമോഷനല്‍ പരിപാടികള്‍ ഒരുപാട് റീച്ചായപ്പോള്‍ ആളുകള്‍ തിയേറ്ററില്‍ പോയി ഫണ്‍ വെയിറ്റ് ചെയ്യുമോ എന്ന പേടിയായി. കാരണം ഇന്റര്‍വ്യൂകളൊക്കെ ഒരുപാട് റീച്ചായിരുന്നു. അതിന്റെ താഴെ ‘ഇതിന്റെ പകുതി തമാശ സിനിമയില്‍ ഉണ്ടായിരുന്നാല്‍ മതി’ എന്ന് കമന്റ് ഉണ്ടായിരുന്നു. എന്നാല്‍ ഇത് തമാശ നിറഞ്ഞ പടമല്ല.

ഡ്രാമയും ഇമോഷനും ഒക്കെയുള്ള പടമാണ് ഇത്. സ്ലോ പേസുമാണ്. ഇന്റര്‍വ്യൂ കണ്ടന്റുകള്‍ വന്നപ്പോള്‍ തന്നെ പാളിപോകുമോ എന്ന പേടി തോന്നി. ഒരു ഭാഗത്ത് നിന്ന് ആളുകള്‍ ഇന്റര്‍വ്യൂ ഹിറ്റായല്ലോ എന്ന് പറഞ്ഞ് ആളുകള്‍ പൊക്കി പറയുമ്പോള്‍ ഞാന്‍ ടെന്‍ഷനിലായി. ഇത് ബാക്ഫയര്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ വിശാഖിനോട് പറഞ്ഞിരുന്നു; ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News