പ്രിയദർശൻ സംവിധാനം അവസാനിപ്പിക്കുന്നു? പ്രേമലുവിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു

സംവിധായകൻ പ്രിയദർശൻ സംവിധാനം അവസാനിപ്പിക്കുന്നുവെന്ന തരത്തിൽ വന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. പ്രേമലു സിനിയെ കുറിച്ചുള്ള അഭിപ്രായം പറയുന്നതിനിടെ പ്രിയദർശൻ പറഞ്ഞ വാക്കുകളാണ് ഈ ചർച്ചയ്ക്ക് വഴിവെച്ചത്. ‘ഇനി പുതിയ ആളുകള്‍ ഇതുപോലത്തെ നല്ല സിനിമ എടുക്കട്ടെ. ഇനി ഞങ്ങള്‍ ഇരുന്ന് കാണും. ഇനി എടുക്കലല്ല ജോലി’, എന്നായിരുന്നു പ്രിയദർശൻ പറഞ്ഞത്.

ALSO READ: വീട്ടു പരിസരത്ത് ഒരു മൂർഖൻ, പീറ്റർ ഒന്നും നോക്കിയില്ല യജമാനന് വേണ്ടി ധീരമായി പോരാടി, പാമ്പ് പേടിച്ച് മരത്തിൽ, ഒടുവിൽ മരണം

സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലാണ് ഈ വാക്കുകൾ ഇപ്പോൾ ചർച്ചയാകുന്നത്. സംവിധാനം അവസാനിപ്പിക്കാൻ പോകുന്നു എന്നതിന്റെ മുന്നറിയിപ്പാണ് ഇതെന്നാണ് ഇപ്പോൾ പലരും കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഒരു ഒഴുക്കിൽ പ്രിയദർശൻ പറഞ്ഞു പോയ കാര്യം മാത്രമാണ് ഇതെന്നും പലരും വാദിക്കുന്നുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.

പ്രിയദർശൻ പറഞ്ഞത്

ALSO READ: ‘പ്രധാനമന്ത്രി ആവാസ് യോജന പരസ്യത്തിലെ തട്ടിപ്പ്’, മോദിക്കൊപ്പമുള്ള സ്ത്രീക്ക് വീട് ലഭിച്ചിട്ടില്ല, സർക്കാർ പരസ്യം വ്യാജം: വീഡിയോ വീണ്ടും വൈറൽ

ഇതാണ് യുവാക്കളുടെ സിനിമ. നല്ല എന്‍റര്‍ടെയ്​നറാണ്. ചിത്രത്തിലുള്ളത് വ്യത്യസ്​ത തരത്തിലുള്ള ഹ്യൂമര്‍ ആണ്. അതുപോലെ തന്നെ ഈ ചിത്രം തീർത്തും റിയലിസ്റ്റിക്കാണ്. ഭയങ്കര ഫ്രെഷായി തോന്നി. എനിക്ക് ആ പയ്യനെ വളരെ ഇഷ്​ടമായി. നസ്‌ലന്‍റെ പ്രകടനം ഗംഭീരമായി. ഒന്ന് കാണണം, അഭിനന്ദിക്കണം. ഇനി പുതിയ ആളുകള്‍ ഇതുപോലത്തെ നല്ല സിനിമ എടുക്കട്ടെ. ഇനി ഞങ്ങള്‍ ഇരുന്ന് കാണും. ഇനി എടുക്കലല്ല ജോലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News