ഒരാള്‍ക്ക് മുടിവെട്ടാന്‍ വെറും ഒരുലക്ഷം രൂപ ! സല്‍മാന്‍ ഖാന്‍ മുതല്‍ കോഹ്ലി വരെ നിത്യസന്ദര്‍ശകര്‍; ആരാണ് ആ ഹെയര്‍ സ്റ്റൈലിസ്റ്റ് ?

ഒരാളുടെ മുടി വെട്ടാന്‍ സ്വാഭാവികമായും എത്ര രൂപയാകും ? കൂടിപ്പോയാല്‍ ഒരു 500 രൂപ ഒക്കെ ആകുമല്ലേ… നമ്മള്‍ മുടി വെട്ടാന്‍ പോകുന്ന പാര്‍ലറുകളുടെ നിലവാരമനുസരിച്ച് അത് കൂടും. എങ്ങനെ കൂടിയാലും 1000 രൂപയ്ക്ക് മുകളില്‍ എന്തായാലും ആകില്ലായിരിക്കും. എന്നാല്‍ ഒരാളുടെ മുടി വെട്ടാന്‍ ലക്ഷങ്ങള്‍ ചെലവാകുന്ന ഒരിടമുണ്ട് നമ്മുടെ ഇന്ത്യയില്‍.

ഇന്ത്യയിലെ സിനിമ-ക്രിക്കറ്റ് സൂപ്പര്‍ താരങ്ങളുടെ തലമുടി വെട്ടിയൊരുക്കുന്ന സെലിബ്രിറ്റിയാണ് ഹെയര്‍ സ്റ്റൈലിസ്റ്റ് ആലിം ഹക്കിം. തന്റെ ലോയല്‍ കസ്റ്റമേഴ്സില്‍ നിന്നും ആലിം ഈടാക്കുന്ന അടിസ്ഥാന ഫീസ് ഒരു ലക്ഷം രൂപയാണ്. വാറില്‍ ഹൃത്വിക്, ആനിമലില്‍ രണ്‍ബീര്‍, ബോബി ഡിയോള്‍, ജയിലറില്‍ രജനികാന്ത്, സാം ബഹദൂറില്‍ വിക്കി കൗശല്‍, ബാഹുബലിയില്‍ പ്രഭാസ് ഇവരുടെയൊക്കെ പ്രശസ്തമായ ഹെയര്‍സ്‌റ്റൈല്‍ ഒരുക്കിയത് ഇദ്ദേഹമാണ്.

Also read :മുടി വളരാൻ വീട്ടിൽ തയ്യാറാക്കാം ഒരു ബീറ്റ്റൂട്ട് പായ്ക്ക്

കഴിഞ്ഞ 20 വര്‍ഷമായി സല്‍മാന്‍ ഖാന്‍, ഫര്‍ദീന്‍ ഖാന്‍, സുനില്‍ ഷെട്ടി, അജയ് ദേവ്ഗണ്‍ തുടങ്ങിയവരൊക്കെ തന്റെ കസ്റ്റമേഴ്സാണെന്നും ആലിം പറയുന്നു. സിനിമ താരങ്ങള്‍ മാത്രമല്ല, ക്രിക്കറ്റ് താരങ്ങളും ആലിമിന്റെ കസ്റ്റമേഴ്സായുണ്ട്. വിരാട് കോഹ്ലിയുടെ ഹെയര്‍ സ്റ്റൈലിനു പിന്നിലും ആലിമാണ്.

രജനികാന്ത്, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, ഹൃതിക് റോഷന്‍, വിരാട് കോഹ്ലി തുടങ്ങിയവരും തന്റെയരികിലാണ് മുടി വെട്ടാന്‍ എത്തുന്നതെന്ന് ആലിം പറയുന്നു. അവരൊരിക്കലും എന്നെ അവരുടെ ബാര്‍ബര്‍ ആയിട്ടല്ല പരിഗണിക്കുന്നത്, അവരുടെ ഹെയര്‍ ഡ്രസ്സറായിട്ടാണ്” ആലിം വിശദീകരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News