ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ട്രോള്‍ ഏത്? ഒടുവില്‍ അത് തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ട്രോള്‍ ഏതാണെന്ന് തുറന്നുപറഞ്ഞ് നടി ഗായത്രി സുരേഷ്. ഒരു സ്വകാര്യ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ട്രോള്‍ ഏതായിരുന്നു എന്ന് ചോദിച്ചാല്‍, നമ്മുടെ മനസ് ശരിയല്ലാത്ത സമയത്ത് എന്ത് ട്രോള് കണ്ടാലും നമുക്ക് വിഷമമാകുമെന്നും താരം പറഞ്ഞു.

‘ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ട്രോള്‍ ഏതായിരുന്നു എന്ന് ചോദിച്ചാല്‍, നമ്മുടെ മനസ് ശരിയല്ലാത്ത സമയത്ത് എന്ത് ട്രോള് കണ്ടാലും നമുക്ക് വിഷമമാകും. പക്ഷേ നമ്മള്‍ നന്നായിരിക്കുന്ന സമയത്ത് എത്ര ഭീകരമായ ട്രോളുകള്‍ കണ്ടാലും നമുക്ക് അത്ര വിഷമം തോന്നില്ല.

അതുകൊണ്ട് തന്നെ മുമ്പ് എല്ലാ ട്രോളുകളും വേദനിപ്പിക്കുമായിരുന്നു. ട്രോളുകളുടെ കൂടെ അതിന്റെ കമന്റുകളും വേദനിപ്പിക്കുന്ന തരത്തിലായിരുന്നു. നമ്മളെക്കാള്‍ പ്രാധാന്യം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് കൊണ്ടായിരുന്നു അന്ന് ആളുകള്‍ എന്താണ് പറയുന്നത് എന്ന് അറിയാന്‍ വേണ്ടി ഞാന്‍ കമന്റുകള്‍ നോക്കിയിരുന്നത്.

കരിയറിന്റെ തുടക്കത്തില്‍ തനിക്ക് ട്രോളുകള്‍ കിട്ടി തുടങ്ങിയപ്പോള്‍ വലിയ വിഷമമായിരുന്നു എന്നും താരം അഭിമുഖത്തില്‍ പറയുന്നു. അന്ന് പുറത്ത് വിഷമമില്ലെന്ന് കാണിച്ചാലും ഉള്ളില്‍ വലിയ വിഷമമായിരുന്നുവെന്നും എന്നാല്‍ ഇന്ന് അന്നത്തെ പോലെ ട്രോളുകള്‍ ഫോളോ ചെയ്യാറില്ല.

തുടക്കത്തില്‍ ട്രോളുകള്‍ കിട്ടി തുടങ്ങിയപ്പോള്‍ വലിയ വിഷമമായിരുന്നു. ഏകദേശം രണ്ട് വര്‍ഷം മുമ്പൊക്കെയാണ് എനിക്ക് ഭയങ്കരമായ ട്രോളുകള്‍ കിട്ടി തുടങ്ങുന്നത്. ആ സമയത്ത് നല്ല വിഷമം ഉണ്ടായിരുന്നു. പുറത്ത് വിഷമം ഇല്ലെന്ന് കാണിച്ചാലും ഉള്ളില്‍ വലിയ വിഷമമായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ അന്നത്തെ പോലെ ട്രോളുകള്‍ ഫോളോ ചെയ്യാറില്ല. മുമ്പ് എന്നെ എന്തൊക്കെയാണ് പറയുന്നതെന്ന് നോക്കാനായി ട്രോളുകള്‍ എടുത്ത് നോക്കാറുണ്ടായിരുന്നു.

കമന്റുകളും വായിച്ചു നോക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ട്രോളുകള്‍ എങ്ങനെയെങ്കിലും കണ്ടാല്‍ കണ്ടുവെന്നേയുള്ളൂ. ഇപ്പോള്‍ ട്രോളുകള്‍ എന്നെ ബാധിക്കാറില്ല,’ ഗായത്രി സുരേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News