“അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഞാന്‍ അമ്പരന്നു, ഞങ്ങളെ പ്രചോദിപ്പിക്കുന്നതിന് നന്ദി മമ്മുക്ക”; നിങ്ങളുടെ ധീരമായ ശ്രമത്തിന് അഭിനന്ദനങ്ങളെന്ന് ജൂഡ് ആന്റണി ജോസഫ്

മമ്മൂക്കയുടെ ഭ്രമയുഗം വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ഭ്രമയുഗത്തിനെ പ്രശംസിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. ഈ ചിത്രം എടുക്കാന്‍ തീരുമാനിച്ച ധീരമായ ശ്രമത്തിന് അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച ജൂഡ് മമ്മൂട്ടിയുടെ അഭിനയമികവിനെ വാനോളം പുകഴ്ത്തുകയും ചെയ്തു.

‘ഭ്രമയുഗം എന്ന ചിത്രം എടുക്കാന്‍ തീരുമാനിച്ച ധീരമായ ശ്രമത്തിന് രാഹുല്‍ സദാശിവനും ടീമിനും അഭിനന്ദനങ്ങള്‍. അര്‍ജുന്റെയും സിദ്ധാര്‍ത്ഥിന്റെയും പ്രകടനം ഞെട്ടിച്ചു. പക്ഷേ, മമ്മുക്കയുടെ പ്രകടനത്തില്‍ ഞാന്‍ അമ്പരന്നു, എന്തൊരു നടനാണ്, അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റ് സെലക്ഷനില്‍ ഇപ്പോഴും അത്ഭുതപ്പെടുന്നു. ഞങ്ങളെ പ്രചോദിപ്പിക്കുന്നതിന് നന്ദി മമ്മുക്ക’, ജൂഡ് കുറിച്ചു.

അതേസമയം കേരളത്തില്‍ നിന്ന് മാത്രം 12 കോടിക്ക് അടുത്ത് ഭ്രമയുഗം നാല് ദിവസത്തില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മോഹന്‍ലാല്‍ ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ലൈഫ് ടൈം കളക്ഷനെ ഭ്രമയുഗം വെറും നാല് ദിവസത്തില്‍ മറികടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുറത്തുവന്ന അവസാന കണക്കുകള്‍ പ്രകാരം ചിത്രം മലൈക്കോട്ടൈ വാലിബന്റെ ലൈഫ് ടൈം കളക്ഷന്‍ 29.40 കോടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 18 ഞായറാഴ്ച ഭ്രമയുഗത്തിന് മൊത്തം മലയാളം ഒക്യൂപെഷന്‍ 67.62 ശതമാനം ആയിരുന്നു. ആദ്യത്തെ കണക്കുകള്‍ പ്രകാരം കളക്ഷന്‍ 3.90 ആണ്.

Also Read : യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഇന്ന് തലസ്ഥാനത്ത്

മലയാളം ബോക്‌സോഫീസ് അപ്‌ഡേറ്റിന്റെ കണക്ക് പ്രകാരം ഭ്രമയുഗം ആഗോളതലത്തില്‍ 31.75 കോടിയാണ് നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് ബ്ലാക് ആന്റ് വൈറ്റില്‍ എത്തിയ ചിത്രം ഇതുവരെ നേടിയത് 11.85 കോടിയാണ്. ഇന്ത്യയിലെ മറ്റുഭാഗങ്ങളില്‍ നിന്നും 3.4 കോടിയാണ് ചിത്രം നേടിയത്. വിദേശത്ത് നിന്നും 16.50 കോടിയും ചിത്രം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News