അടുത്ത കൊലക്കേസ് കലൂർ സ്റ്റേഡിയത്തിലോ? ആകാംഷ നിറച്ച് കേരള ക്രൈം ഫയലിന്റെ രണ്ടാം ഭാഗം; വരവറിയിച്ച് ഡിസ്‌നി

മികച്ച പ്രേക്ഷക പ്രതികരണങ്ങൾക്ക് ശേഷം രണ്ടാം ഭാഗത്തിന്റെ വരവറിയിച്ച് കേരള ക്രൈം ഫയൽ. അഹമ്മദ് കബീർ സംവിധായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസ്‌നിയും അണിയറപ്രവർത്തകരും ചേർന്ന് പുറത്തുവിട്ടു. മലയാളത്തിലെ ആദ്യത്തെ സീരീസ് സിനിമ എന്ന നിലയിൽ ഒരു ചരിത്രം തന്നെ രേഖപ്പെടുത്തിയ കേരള ക്രൈം ഫയസിന്റെ രണ്ടാം ഭാഗത്തെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്.

ALSO READ: ‘പരീക്ഷണങ്ങൾ തുടരും, പക്ഷെ നിങ്ങൾ കൂടെയുണ്ടാകണം, വഴിയിൽ ഇട്ടിട്ട് പോകരുത്’, ഭ്രമയുഗം പ്രസ് മീറ്റിൽഹൃദയം തുറന്ന് മമ്മൂട്ടി: വീഡിയോ

ഒരു സ്റ്റേഡിയത്തിൽ നടക്കുന്ന കൊലപാതകത്തെ തുടർന്നുണ്ടാകുന്ന അന്വേഷ പരമ്പരയാണോ ചിത്രം പറയുന്നത് എന്ന് തോന്നിക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ തലയിൽ സ്റ്റേഡിയം ഇരിക്കുന്നതായി കാണിക്കുന്നതാണ് ഇപ്പോൾ ഇറങ്ങിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ.

ALSO READ: ‘ജോണി സിന്‍സിന്റെയും രൺവീർ സിംഗിന്റെയും പരസ്യം മുഖത്തടിച്ചതു പോലെ’; കടുത്ത വിമർശനം ഉന്നയിച്ച് പ്രമുഖ നടി

അതേസമയം, മങ്കി ബിസിനസ് സിനിമാസിന്റെ ബാനറിലാണ് സീരീസ് ഒരുങ്ങുന്നത്. ജിതിന്‍ സ്‌റ്റെന്‍സിലാവോസാണ് ഛായാഗ്രഹണം. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ബാഹുല്‍ രമേശാണ്. ഹെഷാം അബ്ദുള്‍ വഹാബ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News