അബുദാബിയിലെ അൽ വഹ്ദ മാളിൽ ആരാധകരെ ആവേശത്തിലാക്കി മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ് എൻട്രി. ഭ്രമയുഗം സിനിമയുടെ ഗ്ലോബൽ ട്രെയ്‌ലർ ലോഞ്ചിനെത്തിയതായിരുന്നു താരം. നടൻ അർജുൻ അശോകനും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും വഹ്ദ മാളിൽ വെച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു.
അതേസമയം, ഭൂതകാലം ഒരു വ്യത്യസ്ത സിനിമയാണെന്നും അത് കണ്ടവർ ഭ്രമയുഗം കൂടുതൽ പേടിപ്പിക്കും എന്ന പ്രതീക്ഷയോടെ ആണ് ഇരിക്കുന്നത് എന്നാൽ ഇത് അത്തരമൊരു ചിത്രമല്ലെന്നും സംവിധായകൻ രാഹുൽ സദാശിവൻ പറഞ്ഞു. കത്തനാരിലെ കുഞ്ചമൻ പോറ്റിയുമായി ഈ കഥാപാത്രത്തിന് ഒരു ബന്ധവുമില്ലെന്നും രാഹുൽ സദാശിവൻ വ്യക്തമാക്കി.
‘ഭ്രമയുഗം പൂർണമായും ഫിക്ഷണൽ സ്റ്റോറിയാണ്. വേറെ ഒന്നും ഞങ്ങൾ അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമൻ പോറ്റിയുടെ കഥയല്ല. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്കും കാണാൻ പറ്റുന്ന സിനിമയാണിത്. ചെറുതായിട്ട് ഒരു ഹൊറർ എലമെൻസ് ഉണ്ട്. പക്ഷേ ഇതൊരു സസ്പെൻസ് ത്രില്ലർ എന്നൊക്കെ പറയാം. ഒരു പിരീയ്ഡ് പടമാണ്. അത് ബ്ലാക് ആൻഡ് വൈറ്റിൽ കണ്ടാൽ എക്സ്പീരിയൻസ് വേറെ ആയിരിക്കും’, രാഹുൽ സദാശിവൻ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here