മഞ്ജു പത്രോസ് വീണ്ടും ബിഗ് ബോസിലേക്ക് പോകുമോ? ‘എനിക്ക് വേണ്ടത് പണമായിരുന്നു’ മറുപടി വൈറലാകുന്നു

ബിഗ് ബോസ് മൂലം ജീവിതത്തിൽ വലിയ മുന്നേറ്റമുണ്ടായ നടിയാണ് മഞ്ജു പത്രോസ്. ധാരാളം സൈബർ ആക്രമണങ്ങളും മറ്റും ഈ സമയങ്ങളിൽ മഞ്ജുവിന് നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം വീണ്ടും ഷോയിലേക്ക് തിരിച്ചുവരുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് താരം.

ബിഗ് ബോസിലേക്ക് തിരിച്ചു വരുമോ? മഞ്ജു പത്രോസിന്റെ മറുപടി

ALSO READ: വീടുകളിൽ ആക്രിപെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്

ഞാന്‍ അധ്വാനിച്ച് ജീവിക്കുന്ന ഒരു സ്ത്രീയാണ്. എന്റെ തൊഴിലിനെയും സ്വഭാവത്തെയുമൊക്കെ വളരെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള ആക്രമണമായിരുന്നു. അന്നൊക്കെ ഫോണ്‍ തുറന്നാല്‍ ഇത് മാത്രമായിരുന്നു. ഒരു പ്രാവശ്യം തുറന്നാല്‍ വീണ്ടും വീണ്ടും വരുമല്ലോ. അമ്മ കുറച്ച് നാള്‍ ഫോണ്‍ ഉപയോഗിക്കേണ്ട എന്ന് മകന്‍ പറഞ്ഞിരുന്നു. ഞാന്‍ ഇത് വളരെ ഈസിയായി കൈകാര്യം ചെയ്യുന്നുവെന്ന് വിചാരിച്ച് സുഹൃത്തുക്കളും അത്തരം വീഡിയോകള്‍ അയച്ച് തരുമായിരുന്നു.

ALSO READ: പുഴുവരിച്ചും ചീഞ്ഞളിഞ്ഞും ആശുപത്രിക്കിടക്കയില്‍ പിഞ്ചുകുരുന്നുകള്‍; ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരതയുടെ നേര്‍ക്കാഴ്ചയായി ഗാസയിലെ ദൃശ്യങ്ങള്‍

ബിഗ് ബോസിലേക്ക് ഇനി വിളിച്ചാല്‍ പോകുമോ എന്നുള്ളത് എന്‍റെ സാമ്പത്തികസ്ഥിതിപോലെ ഇരിക്കും. കുറേ കടമുണ്ടായിരുന്നു. ഞാന്‍ പറഞ്ഞ എമൌണ്ട് അവർ തരാമെന്ന് പറഞ്ഞതുകൊണ്ടാണ് അന്ന് ബിഗ് ബോസിലേക്ക് പോയത്. ഒരു നടിയുടെ ദിവസ വരുമാനം എന്താണെന്ന് പലർക്കും അറിയാം. ബിഗ് ബോസിലെ ദിവസങ്ങള്‍ വളരെ ഈസിയായി കടന്ന് പോകുമെന്നായിരുന്നു ഞാന്‍ കരുതിയത്. കിട്ടുന്ന പണം എന്ന് അല്ലാതെ, കപ്പ് അടിക്കുക എന്നുള്ളതൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News