വളരെയധികം പ്രേക്ഷക സ്വീകാര്യത നേടി മുന്നേറികൊണ്ടിരിക്കുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ ചിത്രത്തിനായി. തമിഴ്‌നാട്ടില്‍ ചിത്രം നേടിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ അമ്പരപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ കളക്ഷനില്‍ മലയാളത്തിലെ ഓള്‍ ടൈം നമ്പര്‍ 1 എന്ന നേട്ടം കൂടി കൈവരിക്കാനൊരുങ്ങുകയാണ് ചിത്രം.
ലൂസിഫറിനെയും പുലിമുരുകനെയുമൊക്കെ നേരത്തേ മറികടന്നിരുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഒരേയൊരു ചിത്രം മാത്രമാണ് ഈ സിനിമയ്ക്ക് മുന്നില്‍ അവശേഷിക്കുന്നത്. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രമായ 2018 മാത്രം. അതിനായി ഇനി 13 കോടിക്ക് താഴെ മാത്രം കളക്ഷന്‍ കിട്ടിയാല്‍ മതിയാകും.
2018 ന്റെ ആഗോള ലൈഫ് ടൈം ബോക്‌സ് ഓഫീസ് 176 കോടിയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് ഇതുവരെ നേടിയിരിക്കുന്നത് 163.30 കോടിയും. അതായത് 12.70 കോടി കൂടി നേടിയാല്‍ ചിത്രം ആ ചരിത്രനേട്ടം സ്വന്തമാക്കും. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 40 കോടിയോളമാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്.
ALSO READ:ദിവസവും തലയില്‍ എണ്ണതേച്ച് കുളിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ നിര്‍ബന്ധമായും ഇതുകൂടി അറിയുക
2006ല്‍ എറണാകുളം മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോയ കുറച്ച് ചെറുപ്പക്കാരുടെ ജീവിതത്തിൽ നടന്ന യഥാര്‍ത്ഥ സംഭവമാണ് സിനിമയാക്കിയത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയ താരങ്ങളാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മാത്രമല്ല ഇതാദ്യമായാണ് ഒരു മലയാള സിനിമ തമിഴ്‌നാട്ടിൽ ഇത്രയധികം ജനപ്രീതി നേടുന്നത്. ഡബ്ബ് ചെയ്യാത്ത ഒരു മോളിവുഡ് ചിത്രം തമിഴ്നാട്ടിൽ ഉയർന്ന കളക്ഷൻ നേടി എന്നതും ചിത്രത്തിന്റെ വിജയമാണ്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ഒടുവിൽ ആശ്വാസം നൽകുന്ന സിനിമ ഫെബ്രുവരി 22നാണ് തീയേറ്ററിലെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here