‘പ്രണയദിനത്തിൽ കാത്തിരുന്നത് തന്നെ സംഭവിക്കുന്നു’, റാമും ജാനുവും വീണ്ടും തിയേറ്ററിൽ, 96 ആരാധകരേ ഇതിലേ..

ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായ 96 റീ റിലീസിന് ഒരുങ്ങുന്നു. പ്രണയദിനം പ്രമാണിച്ചാണ് ചിത്രം റീ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. തമിഴ് സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രണയചിത്രമാണ് 96. വിജയ് സേതുപതിയുടെ കരിയറിനെ തന്നെ മാറ്റിമറിച്ച ചിത്രം പതിവ് പ്രണയകഥകളെ പൊളിച്ചെഴുതിയ ഒന്നായിരുന്നു.

ALSO READ: സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ ഇല്ലാതാക്കി, എല്ലാ വൈവിദ്ധ്യങ്ങളും ഭരണകൂടം നശിപ്പിച്ചു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സി പ്രേംകുമാറിനെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ചിത്രമാണ് 96. വിജയ് സേതുപതി, തൃഷ കൃഷ്ണൻ, ഗൗരി ജി കിഷൻ, ആദിത്യ ഭാസ്കർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. ഇന്നും 96 ലെ പാട്ടുകൾ കാലാതീതമായി സംഗീതാസ്വാദകർ കേട്ടുകൊണ്ടിരിക്കുന്നുണ്ട്.

ALSO READ: എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; എല്‍ഡിഎഫ് മുന്നണി വന്‍വിജയം നേടും: ഇപി ജയരാജന്‍

ട്രാവൽ ഫോട്ടോഗ്രാഫറായ റാം എന്ന രാമചന്ദ്രന്റെയും ജാനകി എന്ന ജാനു (റാമിൻ്റെ ബാല്യകാല പ്രണയം)വിന്റേയും വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലും അവർക്കിടയിൽ സംഭവിക്കുന്ന ഓർമ്മകളുടെ തിരയിളക്കവുമാണ് സിനിമ സമ്മാനിക്കുന്നത്. പ്രണയത്തിലെ നിഷ്‌കളങ്കതയും നഷ്ടപ്പെടാത്ത പുതുമയുമാണ് മറ്റ് സിനിമകളിൽ നിന്നും 96 നെ വ്യത്യസ്‍തമാക്കുന്നത്. ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുമ്പോൾ വലിയടാ ആവേശത്തോടെയായിരിക്കും പ്രണയിതാക്കളും പ്രേക്ഷകരും അതിനെ വരവേൽക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News